ബെംഗളൂരുവില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധം, ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കവറേജും കിട്ടില്ല
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ തിങ്കളാഴ്ച മുതല്‍ ഇരുചക്രവാഹന പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ബെംഗളൂരു ട്രാഫിക് പോലീസ് നേരത്തെ തന്നെ തീരുമാനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ആരും തന്നെ നിയമം പാലിച്ചതായി കണ്ടിരുന്നില്ല. അതേസമയം, നിയമം കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ ഒരൊറ്റ വണ്ടി പോലും നഗരത്തില്‍ ഇറങ്ങാന്‍ പാടില്ലത്രേ.
ഇരുചക്രവാഹന പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. സുപ്രീംകോടതിയുടെ ഉത്തരവ് ഇതുവരെ ആരും പാലിച്ചില്ലെന്നും തന്നെ പറയാം. ഇതിനിടയിലാണ് ബെംഗളൂരു നഗരം ഈ ഉത്തരവ് നടപ്പിലാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് ആദ്യം ബെംഗളൂരു നഗരമാണ് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്.

ഹെല്‍മറ്റ് ധരിക്കാതെ കണ്ടാല്‍ പണി കിട്ടുമെന്നുറപ്പാണ്. നിയമം ലംഘിച്ച് പിടിക്കപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കില്ലെന്നാണ് പറയുന്നത്. ബൈക്കിന്റെ പുറകില്‍ കുട്ടികളാണെങ്കില്‍ പോലും രക്ഷയില്ല, ഹെല്‍മറ്റ് നിര്‍ബന്ധം തന്നെ.
ഹെല്‍മറ്റ് ഇടാതെ ആദ്യം പിടിക്കുകയാണെങ്കില്‍ 100 രൂപ പിഴ ഇടാക്കും. മൂന്നാമത്തെ തവണയും ഇതു ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് തന്നെ റദ്ദാക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മറ്റ് വാങ്ങിക്കാന്‍ 1000രൂപയ്ക്ക് മുകളില്‍ ചെലവാക്കണമെന്നും ഇതു വാങ്ങിച്ചാലും കുട്ടികള്‍ക്ക് ധരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് ഒട്ടേറെ പേര് പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ആളുകള്‍ക്ക് സമയം നീട്ടി നല്‍കുകയായിരുന്നു.
-
ബെംഗളൂരു-പൂനെ എക്സ്പ്രസ് വേ നടപടികൾ പുരോഗമിക്കുന്നു; യാത്രാ സമയം 7 മണിക്കൂറാവും, 20,000 ഏക്കർ ഏറ്റെടുക്കും! -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications