കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയിം ടാഗ് പാര്‍സലായി കിട്ടി;ബെംഗളൂരുവില്‍ പോലീസുകാര്‍ക്ക് ഇംഗ്ലീഷ് നെയിം ടാഗ് നിര്‍ബന്ധമാക്കി

Google Oneindia Malayalam News

ബെംഗളൂരു:ബെംഗളൂരു പോലീസിന് ഇനി മുതല്‍ ഇംഗ്ലീഷിലുളള നെയിം ടാഗ് നിര്‍ബന്ധമാക്കി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ എസ് മേഘ്‌രിഖ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ കന്നടയിലായിരുന്നു പോലീസുകാരുടെ നെയിം ടാഗ്. പാര്‍സലായി ലഭിച്ച ഒരു നെയിം ടാഗാണ് കമ്മീഷണറെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്. ശിവകുമാര്‍ എച്ച് എന്ന് കന്നടയിലെഴുതിയ നെയിം ടാഗാണ് കമ്മീഷണര്‍ക്ക് ലഭിച്ചത്.

പാര്‍ലസിന്റ കൂടെ ഒരു കത്തുമുണ്ടായിരുന്നു. ഈ ടാഗ് ബസ്സില്‍ നിന്നും ലഭിച്ചതാണെന്നും കന്നട വായിക്കാനറിയില്ലെങ്കിലും പോലീസുകാരന്റേതാണെന്നു മനസ്സിലായതുകൊണ്ടാണ് കമ്മീഷണര്‍ക്ക് അയക്കുന്നതെന്നുമായിരുന്ന കത്തില്‍. ബെംഗളൂരുിലെ ഭൂരിഭാഗം ആളുകള്‍ക്കും കന്നട വായിക്കാനറിയില്ലെന്നും അതുകൊണ്ട് പോലീസുകാരുടെ നെയിം ടാഗ് കന്നടയിലാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ബെംഗളുരു: നഗരത്തിലേക്കുള്ള ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ നിര്‍ത്തലാക്കി!!!ബെംഗളുരു: നഗരത്തിലേക്കുള്ള ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ നിര്‍ത്തലാക്കി!!!

police-06

ഡ്യുട്ടിക്കിടയില്‍ കോണ്‍സ്റ്റബിളിന് നെയിം ടാഗ് നഷ്ടപ്പെട്ടതായിരിക്കാമെന്നു കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണറുടെ തീരുമാനത്തിനെതിരെ കന്നട ആക്ടിവിസ്റ്റ് വാട്ടാള്‍ നാഗരാജ് രംഗത്തെത്തിയിട്ടുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനടക്കം ഇംഗ്ലീഷിനെ പുറത്തെറിഞ്ഞു. എന്നിട്ടും ഇവിടെ ഇംഗ്ലീഷ് ഭാഷയ്ക്ക് എന്തിനാണിത്ര പ്രാധാന്യം കൊടുക്കുന്നതെന്നാണ് വാട്ടാള്‍ നാഗരാജ് ചോദിക്കുന്നത്. സംസ്ഥാന ഗവര്‍ണ്ണര്‍ ഹിന്ദിയിലാണ് പ്രസംഗിക്കുന്നത് അതിനാര്‍ക്കും പ്രശ്‌നമില്ലേയെന്നും നാഗരാജ് ചോദിച്ചു.

കന്നട ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍ ഹനുമന്തപ്പ കമ്മീഷണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. നഗരത്തില്‍ 32 ശതമാനം പേര്‍ക്കു മാത്രമാണ് കന്നട വായിക്കാന്‍ അറിയുന്നതെന്നും പോലീസുകാരുടെ നെയിംടാഗ് ഇംഗ്ലീഷിലും കന്നടയിലുമാക്കണമെന്നും ഹനുമന്തപ്പ പറഞ്ഞു. ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ ഇംഗ്ലീഷിലെഴുതിയിരക്കണമെന്നു നിര്‍ബന്ധമാണെങ്കിലും ഇപ്പോളും ഒട്ടേറെ പേര്‍ കന്നടയിലാണ് എഴുതുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

English summary
A few days ago, Bengaluru police commissioner NS Megharikh received a strange parcel: A policeman's name tag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X