റാപ്പിഡോ ഡ്രൈവര്‍ ലവ് യൂ സന്ദേശമയച്ചു, യാത്രയ്ക്കിടെ അശ്ലീല പ്രകടനം; ആരോപണവുമായി യുവതി
ബെംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്‌സി സര്‍വീസിനെതിരെ വീണ്ടും ബെംഗളൂരുവില്‍ പരാതി. ഒരു യുവതിയാണ് തനിക്ക് അശ്ലീലമായ കാര്യങ്ങള്‍ യുവാവില്‍ നിന്ന് നേരിടേണ്ടി വന്നുവെന്ന് യുവതി ട്വീറ്റ് ചെയ്തു. യാത്രയ്ക്കിടെ ഈ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തുവെന്ന് യുവതി ആരോപിച്ചു. തനിക്ക് യാത്ര കഴിഞ്ഞ് വളരെ മോശം രീതിയിലുള്ള മെസേജുകള്‍ അയക്കാനും ഇയാള്‍ തുടങ്ങിയതായി ഇവര്‍ പറയുന്നു.
തനിക്ക് പേഴ്‌സണല്‍ ചാറ്റില്‍ ഇയാള്‍ മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും യുവതി ട്വീറ്റില്‍ പങ്കുവെച്ചു. ബെംഗളൂരു പോലീസ് ഇതില്‍ നടപടിയും ആരംഭിച്ചു. യുവതിയോട് നമ്പര്‍ നല്‍കാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ യുവാവ് ഒരു കൈ കൊണ്ടാണ് ബൈക്ക് ഓടിച്ചത്. മറ്റേ കൈ ഉപയോഗിച്ച് ഇയാള്‍ സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഞാനാകെ ഞെട്ടിപ്പോയി. അതൊരു ആളൊഴിഞ്ഞ ഇടമായിരുന്നു. ചുറ്റും മറ്റ് വാഹനങ്ങളൊന്നും കാണാനില്ലായിരുന്നു. അതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്.

സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് ആ യാത്രയില്‍ എനിക്ക് പ്രതികരിക്കാനേ സാധിച്ചില്ലെന്നും യുവതി പറഞ്ഞു. മതിയായ നടപടിയെടുക്കുമെന്ന് ബെംഗളൂരു പോലീസ് യുവതിയെ അറിയിച്ചിട്ടുണ്ട്. ആപ്പില്‍ കാണിച്ചിരിക്കുന്ന ബൈക്കില്‍ അല്ല ഈ യുവാവ് എത്തിയത്. അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ബൈക്കാണ് ഇയാള്‍ ഓടിച്ചിരുന്നതെന്നും യുവതി പറഞ്ഞു.
താന്‍ പറഞ്ഞ ബൈക്കല്ല വന്നിരിക്കുന്നതെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. ആ ബൈക്ക് സര്‍വീസിന് നല്‍കിയിരിക്കുകയാണെന്ന് ഇയാള്‍ പറഞ്ഞതായും യുവതി പറയുന്നു. യഥാര്‍ത്ഥ ലൊക്കേഷന് 200 മീറ്റര്‍ പിന്നിലായി തന്നെ ഡ്രോപ്പ് ചെയ്യാനാണ് ഇയാളോട് ആവശ്യപ്പെട്ടിരുന്നത്. തന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ ഇയാളെ അറിയിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും യുവതി വ്യക്തമാക്കി. തന്നെ ഇറക്കിയതിന് ശേഷം ഈ ഡ്രൈവര്‍ തുടരെ തന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
വാട്‌സ്ആപ്പില്‍ മെസേജ് വരെ അയച്ചു. ഒടുവില്‍ ഇയാളെ ബ്ലോക് ചെയ്താണ് ആ പ്രശ്‌നത്തെ അവസാനിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ബെംഗളൂരു ടൗണ്‍ഹാളില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് ഇത്തരമൊരു ദുരനുഭവം അവര്‍ക്കുണ്ടായത്. ടാക്‌സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം ക്യാന്‍സലായി പോയത് കൊണ്ടാണ് യുവതി ബൈക്ക് ടാക്‌സിയില്‍ കയറാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications