കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരുവിലെ റോഡിലെ കുഴികള്‍ക്ക് രാഷ്ട്രീയക്കാരുടെ പേരുകള്‍: ട്രോളും ഗൂഗിള്‍ റേറ്റിങ്ങും

Google Oneindia Malayalam News

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരമാണ് ബംഗളൂരു. ലോകപ്രശസ്തമാ പല ഐടി കമ്പനികളും തമ്പടിച്ചിരിക്കുന്ന നഗരത്തില്‍ വിദേശികളും ഇതര സംസ്ഥാനക്കാരുമായി നിരവധിയാളുകളാണ് തൊഴില്‍തേടിയെത്തുന്നത്. രാജ്യത്ത് അതിവേഗം പുരോഗമിച്ചികൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നും ഇത് തന്നെ.

വേണമെങ്കില്‍ തന്തക്കും വിളിച്ചോളു എന്ന് നികേഷ്: ദിലീപിനെ പിന്തുണച്ച് സജി നന്ത്യാട്ടിന്റെ വിചിത്ര വാദംവേണമെങ്കില്‍ തന്തക്കും വിളിച്ചോളു എന്ന് നികേഷ്: ദിലീപിനെ പിന്തുണച്ച് സജി നന്ത്യാട്ടിന്റെ വിചിത്ര വാദം

ഇതൊക്കെയാണെങ്കിലും നഗരം നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് റോഡുകളുടെ പരിതാപകരമായ അവസ്ഥയാണ്. ശക്തമായ ഒരു മഴ പെയ്താല്‍ പല റോഡുകളും കുളമാകും. ഇതോടൊപ്പം തന്നെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ എണ്ണവും കുറവല്ല.

വിഷയം നേരത്തേയും പലത തവണ

വിഷയം നേരത്തേയും പലത തവണ വാർത്തകളായിട്ടുണ്ടെങ്കിലും ശ്വാശതമായ പരിഹാരം ഉണ്ടായിട്ടില്ല. ഇതോടെ ഈ വിഷയത്തിൽ അധികാരം ശ്രദ്ധ കേന്ദ്രീകരിക്കാനും സുരക്ഷിതമായ റോഡുകൾക്കായുള്ള ആവശ്യം ഉന്നയിക്കാനും ബെംഗളൂരു നിവാസികൾ നൂതനമായ ചില രീതികള്‍ ആവിഷ്കരിച്ച് തുടങ്ങിയത്. ചൊവ്വാഴ്ച നഗരത്തിലെ റോഡിലെ കുഴികള്‍ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ ബെംഗളൂരു നിവാസികൾ നടത്തിയ ക്രിയാത്മകമായ ഒരു ശ്രമം നിമിഷനേരം കൊണ്ട് വൈറലാവുകയം ചെയ്തു.

ഒരു ഗൂഗിൾ ലൊക്കേഷന്റെ സ്ക്രീൻഷോട്ടുകൾ

ഒരു ഗൂഗിൾ ലൊക്കേഷന്റെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടുകൊണ്ട് ഇവിടെ റോഡിലെ കുഴിയല്ലെന്നും "ബാംഗ്ലൂരിലെ ചരിത്രപരമായ നാഴികക്കല്ല്" എന്നുമാണ് ജനപ്രിയ ട്വിറ്റർ അക്കൗണ്ട് ഉടമയായ നിമോ തായ് കുറിച്ചത്. തെക്കുകിഴക്കൻ ബാംഗ്ലൂരിലെ ഒരു പ്രാന്തപ്രദേശമായ ബെല്ലന്ദൂർ എന്ന മേഖലയിലാണ് ഈ കുഴിയുള്ളത്. പത്തിലേറേ ഫൈവ് സ്റ്റാർ റിവ്യൂ നേടിയ ഗർത്തത്തെ പ്രശംസിച്ച് പലരും മോക്ക് റിവ്യൂകളും നല്‍കിയിട്ടുണ്ട്.

വളരെ നല്ല കുഴി. ഒരിക്കലെങ്കിലും സന്ദർശിക്കണം

"വളരെ നല്ല കുഴി. ഒരിക്കലെങ്കിലും സന്ദർശിക്കണം. ശരിയായ സ്ഥലങ്ങളിൽ നിങ്ങളുടെ വാഹനത്തിന്റെ അടി തട്ടുമെന്ന് ഉറപ്പ്. ഇതുപോലെ ഒരു അനുഭവം നിങ്ങള്‍ക്ക് വേറെയും ഉണ്ടാവില്ല" ട്വിറ്ററിലെ ഒരു അവലോകനത്തില്‍ പറയുന്നു. "ഈ പ്രദേശത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് കുതിച്ചുയരുന്നതിനാൽ, കുഴിയിൽ നിങ്ങൾക്ക് അസൗകര്യമുണ്ടായാൽ, നേരെ എതിർവശത്ത് സൗകര്യപ്രദമായ ഒരു ഫിസിയോതെറാപ്പിസ്റ്റ് ഉണ്ട്," മറ്റൊരാൾ കുറിച്ചു.

പലചരക്ക് കടകൾക്കും സ്കൂളുകൾക്കും വളരെ അടുത്തുള്ള മികച്ച

"മുൻ നിര ശ്രേണിയിലുള്ള കുഴികളാണ് ഇത്, പല പലചരക്ക് കടകൾക്കും സ്കൂളുകൾക്കും വളരെ അടുത്തുള്ള മികച്ച സ്ഥലം," ഒരു ഗൂഗിൾ നിരൂപകൻ പരിഹസിക്കുന്നു. ഈ റിവ്യൂകളുടെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാ കുഴികളും ഗൂഗിൾ മാപ്പിൽ ചേർക്കുകയും പ്രദേശത്തിന്റെ പരിപാലന ചുമതലയുള്ള രാഷ്ട്രീയക്കാരുടെ പേരുകള്‍ ഈ കുഴികള്‍ക്ക് നല്‍കണമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.

 അടുത്ത് സുഹൃത്ത് ചതിച്ചാല്‍ നമ്മള്‍ ആ ബന്ധം തുടരുമോ: നടിക്കും അത് മനസ്സിലായെന്ന് ഭാഗ്യലക്ഷ്മി അടുത്ത് സുഹൃത്ത് ചതിച്ചാല്‍ നമ്മള്‍ ആ ബന്ധം തുടരുമോ: നടിക്കും അത് മനസ്സിലായെന്ന് ഭാഗ്യലക്ഷ്മി

English summary
Bengaluru road potholes named after politicians by netizens: trolls and Google ratings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X