Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ സ്വകാര്യ ബസ്സില്‍ കണ്ടക്ടര്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചു

ബെംഗളൂരു; സ്വകാര്യ ബസ്സില്‍ വിദ്യാർഥിനി പീഡനത്തിനിരയായി. ഗോവയില്‍ നിന്ന് ബെംഗളൂരു സിറ്റിയിലേക്ക് വരുന്ന വഴിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കേസെടുത്തു. ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എസ് ആര്‍ എസ് ട്രാവല്‍സ് ബസ്സിലെ കണ്ടക്ടറാണ് പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട പോലീസ് പറയുന്നത് ഇങ്ങനെ, യാത്രയ്ക്കിടെ ബസ്സ് കണ്ടക്ടര്‍ ഉറക്കത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ബഹളമുണ്ടാക്കുകയും ഡ്രൈവറോട് ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

rape

എന്നാല്‍ ഡ്രൈവര്‍ ബസ്സ് നിര്‍ത്താതെ യാത്ര തുടര്‍ന്നു. ബസ്സ് സിറ്റിയില്‍ എത്താറായപ്പോഴായിരുന്നു സംഭവം. വിദ്യാർഥിനി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മറ്റു യാത്രക്കാരും സംഭവത്തില്‍ ഇടപെടുകയായിരുന്നു.

ഉടന്‍ തന്നെ ബസ്സില്‍ നിന്നെറിങ്ങി അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവവുമായി പോലീസ് കേസെടുത്തെങ്കിലും ഡ്രൈവറും കണ്ടക്ടറും ഒളിവിലാണ്. എസ് ആര്‍ എസ് ട്രാവല്‍സിനെ കുറിച്ചും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+