കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് പോലിസ് തക്കസമയത്ത് സഹായത്തിനെത്തി, യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: തക്കസമയത്ത് ട്രാഫിക് പോലിസ് സഹായത്തിന് എത്തിയതിനെ തുടര്‍ന്ന് യുവതിക്ക് വഴിയരികില്‍ സുഖപ്രസവം. കഴിഞ്ഞ ദിവസമാണ് യുവതി റോഡരികില്‍ പ്രസവിച്ചത്. റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായ യുവതിയെ പോലിസും മറ്റു ആളുകളും ചേ നടപ്പാതയിലേക്ക് മാറ്റുകയായിരുന്നു. ട്രാഫിക് പോലിസായ ഗോലാലകൃഷ്ണനാണ് യുവതിയെ സഹായിക്കാനായി എത്തിയത്.

എല്ലാവരും ചേര്‍ന്ന്‌ യുവതിക്ക് വഴിയരികില്‍ പ്രസവ മുറി ഒരുക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നിട് യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. യുവതിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

-born-baby

തമിഴ്‌നാട് സ്വദേശിയായ സെല്‍വിയാണ് വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് ഈയിടെയാണ് റോഡപകടത്തില്‍ മരിച്ചത്. ഇതിന് ശേഷം ബന്ധുക്കളുടെ സഹായമില്ലാതെ യുവതി ഒറ്റയ്ക്കാണ് .കഴിഞ്ഞ ദിവസം യുവതി ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായ് മൈസൂരില്‍ നിന്ന് ബെംഗളൂരു സാറ്റലൈറ്റ് ബസ്സില്‍ കയറിയത്. തുടര്‍ന്ന് യുവതിക്ക് പ്രസവ വേദനയെ തുടര്ർന്ന് ബസ്സില്‍ നിന്ന് ഇറങ്ങണമെന്ന് ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു തുടര്‍ന്നാണ് യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

English summary
Bengaluru traffic cop helps pregnant woman to deliver on roadside.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X