ബെംഗളൂരു: നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്താല്‍ റ്റോവിങ് ചാര്‍ജ് ഇനി മുതല്‍ മൂന്നിരട്ടിയാണ്
ബെംഗളൂരു: ബെംഗളൂരുവിലെ ട്രാഫിക് കുരുക്ക് വര്‍ധിക്കുന്നതിനുള്ള ഒരു കാരണം അനധികൃത പാര്‍ക്കിങ് ആണ്. നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ എടുത്ത് മാറ്റുന്നതിനുള്ള പിഴ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കാനാണ് ട്രാഫിക് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ഈടാക്കുന്ന പിഴയുടെ മൂന്നിരട്ടി ചാര്‍ജാണ് ഇനി മുതല്‍ ഈടാക്കുക. ബൈക്ക്, സ്‌കൂട്ടര്‍ എന്നിവയ്ക്ക് നിലവില്‍ ഈടാക്കുന്ന തുക 200 രൂപയില്‍ നിന്നും 650 രൂപയാക്കി ഉയര്‍ത്തി, കാറുകള്‍ക്ക് 300 രൂപയില്‍ നിന്നും 1000 രൂപയും, ഇടത്തരം ചരക്ക് വാഹനങ്ങള്‍ക്ക് 400 രൂപയില്‍ നിന്നും 1250 രൂപയും, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 500 രൂപയില്‍ നിന്നും 1500 രൂപയുമാക്കി ഉയര്‍ത്തി.

പിഴ കുത്തനെ കൂട്ടിയതിനെതിരെ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിത്താല്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയാം എന്നാണ് പോലീസ് പറയുന്നത്.
നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയാണ് നീക്കം ചെയ്യുന്നത്. അശ്രദ്ധമായി വാഹനങ്ങള്‍ ട്രക്കുകളിലും മറ്റും കയറ്റുമ്പോള്‍ പലവിധ കേടുപാടുകളും സംഭവിക്കാറുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ പോലും സാധിക്കാത്ത അവസരത്തിലാണ് പിഴ മൂന്നിരട്ടിയായി കൂട്ടിയിരിക്കുന്നത് എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.












Click it and Unblock the Notifications