ലണ്ടനിലുള്ള ഭര്‍ത്താവിനെതിരെ ടിവി അവതാരകയുടെ സ്ത്രീധന പരാതി
ബെംഗളുരു: ലണ്ടനിലുള്ള ഭര്‍ത്താവിനെതിരെ ബെംഗളുരു സ്വദേശിയായ യുവതി സ്ത്രീധന പരാതി നല്‍കി. അഹമ്മദ് ഹുസൈന്‍ എന്നയാള്‍ക്കെതിരെ ബംഗ്ലളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി ചാനലിലെ ന്യൂസ് അവതാരകയായ ഫാത്തിമ സുമയ്യ ഖാന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെയും ബ്രിട്ടന്റെയും അധികൃതര്‍ക്ക് സുമയ്യ പരാതി നല്‍കിയിട്ടുണ്ട്.
ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ആയതിനാല്‍ എത്രയും പെട്ടെന്ന് അയാളെ നാട്ടിലെത്തിക്കണമെന്നും കേസില്‍ തീര്‍പ്പുണ്ടാക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ് സുമയ്യ കരുതുന്നതെന്നും സുമയ്യ പറഞ്ഞു.

2007 മുതല്‍ അഹമ്മദ് ഹുസൈന്‍ ലണ്ടനില്‍ ജോലി ചെയ്തുവരികയാണ്. വിവാഹം തീരുമാനിച്ചശേഷം വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് അഹമ്മദിന്റെ കുടുംബം സ്വര്‍ണവും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്ത്രീധനമായി ആവശ്യപ്പെട്ടതെന്ന് സുമയ്യ പറയുന്നു. വിവാഹത്തിനുശേഷം ദമ്പതികള്‍ ലണ്ടനിലേക്ക് പോയെങ്കിലും 2011ല്‍ സുമയ്യ നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. ശേഷം വിവാഹമോചനത്തിന് കേസും ഫയല്‍ ചെയ്തു.
എന്നാല്‍, 2011ന് ശേഷം ഇന്ത്യയിലേക്ക് വരാന്‍ അഹമ്മദ് തയ്യാറായിട്ടില്ല. ഇതേക്കുറിച്ച് അഹമ്മദ് പറയുന്നത്, താന്‍ ഒളിച്ചോടിയിട്ടില്ലെന്നും 12 മാസത്തിനകെ ഇന്ത്യയില്‍ എത്തുമെന്നുമാണ്. താന്‍ ഉദ്ദേശിച്ച രീതിയില്‍ പണം സമ്പാദിച്ചശേഷം മടങ്ങിവരും. ഭാര്യയുടെ പരാതി കഴമ്പില്ലാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications