കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്‌ളൂരു കലാപം; സിറ്റി മുന്‍ മേയര്‍ ഉള്‍പ്പെടെ 2 കോണ്‍ഗ്രസ് നേതാക്കളെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു

Google Oneindia Malayalam News

ബംഗ്‌ളൂരു: കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് തുടര്‍ന്ന് ബംഗ്‌ളൂരുവിലുണ്ടായ കലാപത്തില്‍ ചൊവ്വാഴ്ച്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ക്രൈബ്രോഞ്ച് ചോദ്യം ചെയ്തു. സിറ്റി മുന്‍ മേയര്‍ ആര്‍ സമ്പത്ത് രാജ്, സിവിക് വാര്‍ഡ് കോര്‍പ്പറേറ്റര്‍ അബ്ദുള്‍ സക്കീര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് വസ്തുതാപരമായ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പരമേശ്വരയാണ് കോണ്‍ഗ്രസ് നിയോഗിച്ച സംഘത്തിന്റെ തലവന്‍. മുന്‍ ആഭ്യന്തര മന്ത്രിയായ രാമലിംഗ് റെഡ്ഡി, കെകെ ജോര്‍ജ്, മുന്‍ മന്ത്രി കൃഷ്ണ ബൈറ റെഡ്ഡി, ബികെ ഹരിപ്രസാദ്, നസീര്‍ അഹമ്മദ് എ്‌നനിവരാണ് സമിതിയില്‍ ഉള്ളത്.

bangaluru

Recommended Video

cmsvideo
Bengaluru Violence: Who played the foul play and what made the situation worst? | Oneindia Malayalam

2017-18 കാലയളവിലായിരുന്നു രാജ് ബംഗ്‌ളുരു സിറ്റി മേയര്‍ ആയി പ്രവര്‍ത്തിച്ചത്. നിലവില്‍ ഡിഎച്ച് ഹള്ളി വാര്‍ഡ് കൗണ്‍സിലറാണ്. ഒപ്പം സക്കീര്‍ ഡിഎച്ച് ഹള്ളി വാര്‍ഡ് കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുമാണ്. കലാപത്തില്‍ ബന്ധം ആരോപിച്ച് ഇതിനകം തന്നെ 350 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെജി ഹള്ളി, ഡിച്ച് ഹള്ളി എന്നിവിടങ്ങളിലായിരുന്നു സംഭവം അരങ്ങേറിയിത്. സംഭവം നടന്നതിന്റെ പിറ്റേന്ന് ഇവിടെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇതുവരേയും നീക്കം ചെയ്തിട്ടില്ല.

ആഗസ്റ്റ് 11 ന് നടന്ന ആക്രമണത്തില്‍ മൂന്ന് പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളും കത്തി നശിച്ചു. അക്രമം രൂക്ഷമായതോടെ പൊലീസ് എ്ത്തിയ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രദേശത്ത് നിന്നുള്ള സിവിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; കൊച്ചി മേയര്‍ സൗമിനി ജയിന്‍ അടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; കൊച്ചി മേയര്‍ സൗമിനി ജയിന്‍ അടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്

കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത; പ്രതിയുടെ 2 സുഹൃത്തുക്കള്‍ മരിച്ച നിലയില്‍കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത; പ്രതിയുടെ 2 സുഹൃത്തുക്കള്‍ മരിച്ച നിലയില്‍

English summary
Bengaluru violence; Crime Branch Interrogated two Congress leader including former city mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X