അച്ഛന്റെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു, 19 കാരന്‍ രണ്ടാനമ്മയോട് ചെയ്തത്!!
ബെംഗളൂരു: പിതാവിന്റെ അവിഹിത ബന്ധമാണ് അമ്മയുടെ ആത്മഹത്യയ്ക്ക് കാരണം എന്ന് മനസ്സിലാക്കിയ 19 കാരന്‍ രണ്ടാനമ്മയെ വെട്ടികൊലപെടുത്തി. ബെംഗളൂരിവിലെ ബൈപനള്ളിയില്‍ ചൊവ്വാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.
രണ്ടാനമ്മയെ കൊലപ്പെടുത്തിയ കേസില്‍ അജിത്തിനെ(19) പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസം മുന്‍പാണ് അജിത്തിന്റെ അമ്മ ശോഭ ആത്മഹത്യ ചെയ്തത്. വെല്‍ഡിംങ് ജോലിക്കാരനായ ശിവകുമാറിന്റെയും ചിത്ര എന്ന യുവതിയുടെയും അവിഹിത ബന്ധമാണ് ശോഭയെ ആത്മഹത്യയില്‍ എത്തിച്ചത്.

ശോഭ മരിച്ചതിന് ശേഷം ശിവകുമാര്‍ ചിത്രയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിനു ശേഷം പിതാവുമായി അജിത്തും മൂത്ത സഹോദരങ്ങളും സന്തോഷത്തില്ലലായിരുന്നു എന്ന് അയ്യല്‍വാസികള്‍ പറയുന്നു. അമ്മയുടെ മരണത്തിന് കാരണമായ യുവതിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അജിത്ത് പലതവണ പറഞ്ഞിരുന്നു എന്ന് സഹോദരങ്ങള്‍ പറയുന്നു.
ചിത്രയുടെ ആദ്യവിവാഹത്തിലെ നാല് കുട്ടികളും ഈ വീട്ടില്‍ തന്നെയായിരുന്നു കഴിയുന്നത്. അജിത്തും ചിത്രയുമായുള്ള വഴക്കും വൈരാഗ്യവുമാണ് കൊലപാതകത്തില്‍ എത്തിച്ചത്. ചിത്രയെ കൊലപ്പെടുത്തിയ ശേഷം അജിത്ത് ബന്ധുവിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. ഇവിടെ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്..












Click it and Unblock the Notifications