വിവാഹ തര്‍ക്കം: കാമുകിക്കും വീട്ടുകാര്‍ക്കും കാമുകന്‍ മുട്ടന്‍ പണി കൊടുത്തു; സംഭവം ഇങ്ങനെയാണ്
ബെംഗളൂരു: വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കാമുകിയുടെ വീട് കത്തിച്ചു. കാമുകി മേഘ്‌ന ഉള്‍പ്പെടെ നാലുപേരടങ്ങിയ കുടുംബം പരിക്കുകളോടെ രക്ഷപ്പെട്ടു. ബെംഗളുരുവിലെ സായ് ബാബ നഗറിലാണ് സംഭവം. പ്രതി ദീപകിനെ പോലീസ് അറസ്റ്റു ചെയ്തു.
സംഭവവുമായി ബന്ധ്‌പ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, ദീപക്കും മേഘ്‌നയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ പ്രണയം അറിഞ്ഞതോടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചു. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ ഇരുവരുടെയും പഠന ശേഷം വിവാഹം നടത്താമെന്ന് മേഘ്‌നയുടെ പിതാവ് ദീപക്കിനെയും വീട്ടുകാരെയും അറിയിച്ചിരുന്നു.

ഇതേ സമയം വിവാഹം ഉടന്‍ നടത്തണമെന്ന് ദീപക് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹം ഉടന്‍ നടത്തുന്ന കാര്യം പ്രായോഗികമല്ലെന്ന് മേഘ്‌നയുടെ ബന്ധുക്കള്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ കാണിച്ച ദീപക്കിനെ ബന്ധുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും തിരിച്ചെത്തിയ ദീപക് മേഘ്‌നയുടെ വീട് കത്തിച്ചു.












Click it and Unblock the Notifications