കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഫലം ലഭിച്ചത് 7 സിനിമകളില്‍ നിന്ന് മാത്രം; മറ്റുള്ളവയില്‍ നിന്ന് പ്രതിഫലം വാങ്ങിയില്ല: ബിനീഷ്

Google Oneindia Malayalam News

ബെംഗളൂരു: ബിനീഷ് കൊടിയേരി പ്രതിയായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഒഴിഞ്ഞുമാറുന്നുവെന്ന് എന്‍ഫോഴ്സ്മെന്‍റ്. അബ്ദുൾ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ലെന്നും എസ് അരുണ്‍ പത്ത് ദിവസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്നും അറിയിച്ചെന്നാണ് ഇഡി അധികൃതര്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേര്‍ക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ ഇഡിയുടെ നീക്കത്തോട് പൂര്‍ണ്ണമായും നിസ്സഹകരിക്കുകയാണ്.

ബിനീഷ് കൊടിയേരി

ബിനീഷ് കൊടിയേരി

ബിനീഷ് കൊടിയേരിയുമായി സമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നത്. അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുണ്‍ എസ്, അനി കുട്ടന്‍ എന്നിവര്‍ക്കായിരുന്നു നവംബര്‍ 18 ന് രാവിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്.

ബിനാമി

ബിനാമി

ബിനീഷ് കൊടിയേരിയുടെ ബിനാമിയെന്ന് ഇടി കണ്ടെത്തിയ വ്യക്തിയാണ് വ്യാപാരിയായ അബ്ദുല്‍ ലത്തീഫ്. മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയയാളാണ് റഷീദ്. അനി കുട്ടന്‍ ബിനീഷിന്‍റെ ഡ്രൈവറാണ്. ഇതില്‍ അബ്ദുള്‍ ലത്തീഫിനോടും റഷീദിനോടും നേരത്തെയും ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു.

ഇഡിയുടെ നീക്കം

ഇഡിയുടെ നീക്കം

എന്നാല്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കുയായിരുന്നു. ഇനിയും നിസ്സഹകരണം തുടരുകയാണെങ്കില്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. അതേസമയം, കേസിൽ ബിനീഷ് കോടിയേരി പ്രത്യേക കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 24നു പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

ബിനീഷ് കൊടിയേരിക്ക് ലഹിരി ഇടപാടുകളില്‍ പങ്കുണ്ടോയെന്ന് അറിയാനായി എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) അദ്ദേഹത്തെ ചോദ്യംചെയ്യുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം.

ലഹരി ഇടപാട് കേസില്‍

ലഹരി ഇടപാട് കേസില്‍

ലഹരി ഇടപാട് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങാനായി ബിനീഷ് കൊടിയേരി പണം കൈമാറിയിയിരുന്നു. പല തവണയായി 39 ലക്ഷം രൂപ മാത്രമാണ് ബിനീഷ് അനൂപിന് കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

7 സിനിമകളില്‍

7 സിനിമകളില്‍

അനൂപ് മുഹമ്മദ് നടത്തി വന്ന ലഹരി ഇടപാടുകളെ കുറിച്ച് ബിനിഷ് കൊടിയേരിക്ക് അറിയില്ലായിരുന്നു. സിനിമകളില്‍ അഭിനയിക്കാറുണ്ടായിരുന്നെങ്കിലും 7 സിനിമകളില്‍ നിന്ന് മാത്രമേ പ്രതിഫലം ലഭിച്ചിരുന്നുള്ളു. അഭിനയ മോഹത്താല്‍ പണം വാങ്ങാതെയാണ് മറ്റുള്ളവയില്‍ അഭിനയിച്ചതെന്നും അദ്ദേഹത്തിന്‍റെ വക്കീല്‍ വാദിച്ചു.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam
കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

അതിനിടെ ബെംഗളൂരു ലഹരിമരുന്ന കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡിയുടെ അന്വേഷണ പരിധിയിലേക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ പേര്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ ഉള്‍പ്പടേയുള്ള നടപടികള്‍ക്കായി ഇഡി സംഘം ഉടനെ കേരളത്തിലെത്തും. അബ്ദുള്‍ ലത്തീഫ്, അരുണ്‍ വര്‍ഗീഷ് എന്നിവരുടെ വീട്ടില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.

English summary
Bineesh Kodiyeri said that he got remuneration from 7 films and acted in others without money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X