ബാംഗ്ലൂരില്‍ മോഡിയെ കാണാന്‍ 10 രൂപ
ബാംഗ്ലൂര്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും പത്തു രൂപ വീതം ഈടാക്കാന്‍ പാര്‍ട്ടി കര്‍ണാടക ഘടകം തീരുമാനിച്ചു. നവംബറില്‍ 16ന് ബാംഗ്ലൂരില്‍ നടക്കുന്ന റാലിയില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
നേരത്തെ ഹൈദരബാദില്‍ മോഡി പ്രസംഗിക്കാനെത്തിയപ്പോള്‍ അണികളില്‍ നിന്നും അഞ്ചു രൂപ വീതം ഈടാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായധനമായാണ് ഇതു ശേഖരിച്ചത്.

അതേ സമയം ബാംഗ്ലൂരില്‍ സ്വരൂപിക്കുന്ന പണം സംഘടനയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി തന്നെ ഉപയോഗപ്പെടുത്താനാണ് നീക്കം. വലിയൊരു സമ്മേളനം നടത്തുമ്പോള്‍ വരുന്ന ചെലവുകള്‍ ഇത്തരത്തില്‍ കണ്ടെത്താനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തുക നിര്‍ബന്ധമാക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബര്‍ 30 മുതല്‍ ബൂത്ത് തലത്തില്‍ പണം ശേഖരിക്കാനാണ് പരിപാടി. അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നതിനാല്‍ നഗരത്തിനുള്ളില്‍ പരിപാടി സംഘടിപ്പിക്കാനാവില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് പ്രഹഌദ് ജോഷി അറിയിച്ചു.












Click it and Unblock the Notifications