കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്, ബെംഗളൂരു കലാപത്തില്‍ ബിജെപിയുടെ ചോദ്യം!!

Google Oneindia Malayalam News

ബെംഗളൂരു: ഡികെ ശിവകുമാറിനെതിരെ ചോദ്യങ്ങളുമായി ബിജെപി. ബെംഗളൂരു കലാപത്തില്‍ നടക്കുന്ന അന്വേഷണത്തെ ശിവകുമാര്‍ എന്തുകൊണ്ടാണ് ഭയപ്പെടുന്നതെന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകര്‍ ചോദിച്ചു. നേരത്തെ ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു ശിവകുമാര്‍. സത്യസന്ധമായ ഒരു അന്വേഷണത്തെ എന്തിനാണ് അദ്ദേഹം ഇത്ര ഭയപ്പെടുന്നത്. ബിജെപി ഏജന്റാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അപമാനിക്കുകയാണ്. ഈ നീക്കങ്ങള്‍ ആരെ സംരക്ഷിക്കാനാണെന്ന് ശിവകുമാര്‍ തന്നെ പറയണമെന്നും സുധാകര്‍ പറഞ്ഞു.

1

ബെംഗളൂരു കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞ് പിടിച്ച് കേസില്‍ പ്രതിചേര്‍ക്കുകയാണ് കമ്മീഷണറെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും ചേര്‍ന്നാണ് ബെംഗളൂരുവില്‍ അക്രമങ്ങള്‍ നടപ്പാക്കിയത്. അതില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കാനാണ് നീക്കം നടത്തുന്നത്. പോലീസിന്റെ വലിയ വീഴ്ച്ചയാണ് ബെംഗളൂരുവില്‍ അക്രമങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് ശിവകുമാര്‍ ആരോപിച്ചു. നേരത്തെ എസ്ഡിപിഐയ്ക്കാണ് കലാപത്തില്‍ പങ്കുള്ളതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Bengaluru Violence: Who played the foul play and what made the situation worst? | Oneindia Malayalam

അതേസമയം മുഖ്യമന്ത്രി യെഡിയൂരപ്പയും കോണ്‍ഗ്രസിന് മറുപടിയുമായി രംഗത്തെത്തി. അന്വേഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം അത് കഴിയുന്നത് വരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും യെഡിയൂരപ്പ പറഞ്ഞു. അന്വേഷണം കഴിഞ്ഞാല്‍ സത്യം പുറത്ത് വരും. അതിന് പുറമേ ആരോപണങ്ങള്‍ ഉന്നയിച്ച് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടു. അതേസമയം ബിജെപിയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഈ വിഷയത്തെ ആയുധമാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമായിരിക്കുകയാണ്. നേരത്തെ ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കര്‍ണാടക നിയമ മന്ത്രി ജെസി മധുസ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അക്രമത്തെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. എസ്ഡിപിഐയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. അതിനായി നിയമ ഭേദഗതി വേണമെങ്കിലും നടത്തുമെന്ന് മധുസ്വാമി പറഞ്ഞു.

English summary
bjp questions congress, asks why dk shivakumar is fearing ivestigation in bengaluru violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X