ബിഎംഎഫിന്റെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് ഞായറാഴ്ച
ബെംഗളൂരു: ബെംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 31 ഞായറാഴ്ച്ച ഹൊരമാവു ബഞ്ചാര ലേ ഔട്ട് കല്‍ക്കെരെ മെയിന്‍ റോഡിലെ സ്പൂര്‍ത്തി സാഗരിക പബ്ലിക്ക് സ്‌കൂളില്‍ രാവിലെ 9 മുതല്‍ നാലു വരെയാണ് ക്യാമ്പ്.
ഇതോടൊപ്പം രക്തദാനത്തിനുളള സൗകര്യവുമൊരുക്കിയിട്ടുണ്ട്. കാര്‍ഡിയാക് ,പ്രമേഹ,നേത്ര പരിശോധനയുമുണ്ടായിരിക്കും.ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച സംഘടനയാണ് ബെംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആലംബ ഹീനര്‍ക്ക് ആശ്രയമായി തീര്‍ന്ന ബി എം എഫ് ചാരിറ്റബിള്‍ ട്രസ്റ്റ് മലയാളികള്‍ക്ക് ഏറെ സുപരിചിതമായ സംഘടനയാണ്.

അടുത്ത ശനിയാഴ്ച(ആഗസ്ത് ആറ്) പാവപ്പെട്ട കുട്ടികള്‍ക്കായി സംഘടന വസ്ത്രവിതരണം സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications