ബെംഗളൂരു: പാസിന്റെ പേരില്‍ വാഗ്വാദം, വനിതാ ബിഎംടിസി കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയെ കടിച്ചു!!
ബെംഗളൂരു: ബസ് പാസിന്റെ പേരിലുണ്ടായ വാഗ്വാദത്തെ തുടര്‍ന്ന് വനിതാ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ കടിച്ചു. ചൂടേറിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബെംഗളൂരുവിലെ കെജി ഹള്ളി ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
ബിഎംടിസി ബസിന്റെ ഫൂട്ട് ബോര്‍ഡില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളോട് ബസിനുള്ളിലേയ്ക്ക് കടന്നു നില്ക്കാന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തങ്ങളെ അടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ആരോപണം. 26കാരിയായ ബിഎംടിസി കണ്ടക്ടര്‍ അരുണിമയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് ബസ് പാസ് ആവശ്യപ്പെട്ട കണ്ടക്ടര്‍ ബസ് ഡിപ്പോയില്‍ വന്ന് തിരികെ വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാസ് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ കയ്യില്‍ കടിച്ചെന്നുമാണ് ആരോപണം. വിദ്യാര്‍ത്ഥിയെ കടിച്ച കണ്ടക്ടറെ തട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നല്കുന്ന വിവരം. സംഭവത്തില്‍ ഗംഗമ്മനഗുഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു? -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ബെംഗളൂരു റിസോര്‍ട്ട് നാടകം; ഇത്തവണ ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍, ചാക്കിടാന്‍ ബിജെപി -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications