കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: കാണാതായ ഐടി ജീവനക്കാരന്റെ മൃതദേഹം കെആര്‍ പുരം തടാകത്തില്‍ നിന്നും കണ്ടെത്തി

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: തിങ്കളാഴ്ച കാണാതായ ഐടി ജീവനക്കാരന്റെ മൃതദേഹം കെആര്‍ പുരം തടാകത്തില്‍ നിന്നും വ്യാഴ്യാഴ്ച കണ്ടെത്തി. കാപ്‌ജെമിനി ഐടി കമ്പനിയിലെ പിആര്‍ഒ ജീവനക്കാരനായ ഉമാമഹേശ്വര(33) എന്ന യുവാവാണ് മരിച്ചത്.

സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി കാര്‍ ഓടിക്കാം, എങ്ങനെയെന്നല്ലേ...? വീഡിയോ കാണൂ...സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി കാര്‍ ഓടിക്കാം, എങ്ങനെയെന്നല്ലേ...? വീഡിയോ കാണൂ...

ബെല്ലാരി സ്വദേശിയായ ഉമാമഹേശ്വര സുഹൃത്തുക്കള്‍ക്കൊപ്പം ബെര്‍ത്ത് ഡേ ആഘോഷത്തിനായി തിങ്കളാഴ്ച പോയതിന് ശേഷമാണ് കാണാതാകുന്നത്. ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം കെആര്‍ പുത്താണ് ഇയാള്‍ താമസിക്കുന്നത്.

deadbody-

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തടാകത്തിന് സമീപത്തു കൂടി നടന്നു പോകുന്ന യുവാവാണ് മൃതദേഹത്തിന്റെ കൈകള്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്നത് കണ്ടത്. കെആര്‍ പുരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. ഹെല്‍മെറ്റും ബൈക്കും വെള്ളത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് എത്തിയ അമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു, ചികിത്സാ പിഴവോ?കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് എത്തിയ അമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു, ചികിത്സാ പിഴവോ?

ബെര്‍ത്ത് ഡേ ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ മഹാദേവപുര വരെ യുവാവ് കാറിലാണ് എത്തിയത്. പിന്നീട് ബൈക്ക് എടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. അമിതമായി മദ്യപിച്ചതിനാല്‍ ബൈക്ക് എടുക്കേണ്ടെന്ന് സുഹൃത്ത് പറഞ്ഞെങ്കിലും കേട്ടിലായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് തടാകത്തിലേക്ക് മറിഞ്ഞതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

English summary
A 33-year-old employee of an IT firm who went to celebrate a birthday party along with his friends and went missing since Monday, was found dead in a lake in ITI Layout in KR Puram on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X