കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളുരുവില്‍ കോള്‍സെന്റെര്‍ ജീവനക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

  • By Siniya
Google Oneindia Malayalam News

ബംഗളുരു: കോള്‍സെന്റര്‍ ജീവനക്കാരിയെ വാനില്‍ കയറ്റിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി. ശനിയാഴ്ച രാത്രി 9.45 ആയിരുന്നു സംഭവം.ജോലി കഴിഞ്ഞ് യുവതി താമസ സ്ഥലത്തേക്ക് മടുങ്ങുന്ന വഴിയാണ് മാനഭംഗത്തിനിരയായത്. ഗ്വാളിയാര്‍ സ്വദേശിയായ 23 കാരിയാണ് അക്രമത്തിനിരയായത്.
ജോലി കഴിഞ്ഞ് ഹോസുര്‍ പ്രധാന റോഡിലെ ബി എം ടി സി ബസ് സ്‌റ്റോപ്പില്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു യുവതി. അസമയത്ത് വന്ന ka-03-1853/1863 നമ്പര്‍ സ്വകാര്യ വാനിലെ രണ്ടുപേര്‍ യുവതിക്ക് താമസിക്കുന്ന സെന്റ് ജോണ്‍സണ്‍ ആശുപത്രിയുടെ അടുത്തേക്ക് എത്തിക്കാമെന്നു പറഞ്ഞു വാനില്‍ കയറ്റുകയായിരുന്നു. എന്നാല്‍ വാനില്‍ കയറുമ്പോള്‍ രണ്ടു മുന്നു പേര്‍ വാനില്‍ ഉണ്ടായിരുന്നു.ഇതിലുണ്ടായിരുന്ന യാത്രക്കാര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിനടുത്ത് ഇറങ്ങി.

rapecase

കത്തിമുന കാണിച്ച് സംഘം യുവതിയെ ഭീഷണിപെടുത്തി ആള്‍ത്താമസമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുലുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യ്തു.

തുടര്‍ന്ന് യുവതിയെ മുന്നുമണിക്കൂറിന് ശേഷം ഇലക്ട്രോ സിറ്റി ജംഗ്ഷനില്‍ തന്നെ യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. പോലിസില്‍ അറിയിച്ചാല്‍ യുവതിയെ കൊല്ലുമെന്നും ഭിഷണിപ്പെടുത്തി.
തുടര്‍ന്ന് ചില ഫ്രണ്ട്ന്‍സിന്റെ സഹായത്തോടെ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.യുവതി തിങ്കളാഴ്ച ആശുപത്രി വിട്ടു.

കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്ക്കരിച്ചതായും വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബെംഗളൂര്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിണി ഘടോഝ് അറിയിച്ചു.

ഇതിന് സമാനമായ സംഭവമാണ് 2012 ല്‍ 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ഥിനി ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായത്. ഈ കുറ്റകൃത്യം ഇത്തരം പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന പുതിയ നിയമം വരെ ഉണ്ടായി.
ഇതില്‍ നാലുപേര്‍ക്ക് ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ ഒരു കുറ്റവാളി ജയിലിനിലുള്ളി തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

English summary
A 23-year-old call centre employee was abducted and raped inside a mini bus in Bengaluru, an incident reminiscent of the brutal assault on a paramedical student in the national capital nearly three years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X