വാട്സ് ആപ്പില്‍ ക്ലാസ് റൂം ഫോട്ടോ , ബംഗലൂരുവില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉടലെടുക്കുമോ?
ബംഗലൂരു: ഒരു ചിത്രം ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. അഞ്ച് പെണ്‍കുട്ടികളുടെ മടിയില്‍ കിടക്കുന്ന ആണ്‍കുട്ടിയുടെ ചിത്രമാണ് കഴിഞ്ഞ് ദിവസം സോഷ്യല്‍മീഡിയയില്‍ കൂടി പ്രചരിച്ചത്. ബാംഗ്ലൂരിലെ സുരത്ത്കല്ലിലെ ഒരു പ്രൈവറ്റ് കോളേജിലാണ് സംഭവം. ഈ പെണ്‍കുട്ടികളും ആണ്‍കുട്ടിയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. സംഭവം വിവാദമായതോടെ ഈ ചിത്രത്തില്‍ അരികിലിരിക്കുന്ന കുട്ടിക്ക്നേരെ ഇന്നലെ വൈകുന്നേരം അപ്രതീക്ഷമായി ആക്രമണം ഉണ്ടായി.

ഒരുകൂട്ടം ആളുകള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും. തനിക്ക് നേരെ ഷൂസും വടികളും എറിയുകയുമായിരുന്നുവെന്നും ആണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ആണ്‍കുട്ടി ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സുരത്ത്കല്ല് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിസിപി സന്തോഷ് ബാബു പറഞ്ഞു.

നാല് ദിവസം മുമ്പാണ് ചിത്രം കോളേജിലെ ക്ലാസ്റുമില് പ്രത്യക്ഷപ്പെട്ട്ത്. അവസാന വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥികളാണ് ചിത്രത്തിലുള്ളത്. ഞായറാഴ്ച വൈകുന്നേരം വാട്സപ്പിലൂടെ ചിത്രത്തിലുള്ളള്പ്പെട്ട ഒരു കുട്ടി ആത്മഹത്യ ചെയ്തുവെന്നു കിംവദന്തി പരന്നിരുന്നു. എന്നാല്‍ പോലീസ് ഇത് തെറ്റായ വാര്‍ത്തയാണെന്ന് സ്ഥിതീകരിച്ചു.

കോളേജില്‍ ഉണ്ടായത് ദുര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രിന്‍സിപ്പള്‍ പ്രൊഫ. കെ രാജ് മോഹന്‍ റാവു പറഞ്ഞു. മുതിര്‍ന്ന അധ്യാപരുടെ ഒരു കമ്മിറ്റി രുപികരിച്ചിട്ടുണ്ടന്നും ചിത്രത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും തുടരന്ന് കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications