കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പില്‍ ക്ലാസ് റൂം ഫോട്ടോ , ബംഗലൂരുവില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉടലെടുക്കുമോ?

  • By Aiswarya
Google Oneindia Malayalam News

ബംഗലൂരു: ഒരു ചിത്രം ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. അഞ്ച് പെണ്‍കുട്ടികളുടെ മടിയില്‍ കിടക്കുന്ന ആണ്‍കുട്ടിയുടെ ചിത്രമാണ് കഴിഞ്ഞ് ദിവസം സോഷ്യല്‍മീഡിയയില്‍ കൂടി പ്രചരിച്ചത്. ബാംഗ്ലൂരിലെ സുരത്ത്കല്ലിലെ ഒരു പ്രൈവറ്റ് കോളേജിലാണ് സംഭവം. ഈ പെണ്‍കുട്ടികളും ആണ്‍കുട്ടിയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. സംഭവം വിവാദമായതോടെ ഈ ചിത്രത്തില്‍ അരികിലിരിക്കുന്ന കുട്ടിക്ക്‌നേരെ ഇന്നലെ വൈകുന്നേരം അപ്രതീക്ഷമായി ആക്രമണം ഉണ്ടായി.

college

ഒരുകൂട്ടം ആളുകള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും. തനിക്ക് നേരെ ഷൂസും വടികളും എറിയുകയുമായിരുന്നുവെന്നും ആണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ആണ്‍കുട്ടി ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സുരത്ത്കല്ല് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിസിപി സന്തോഷ് ബാബു പറഞ്ഞു.

surathkalphoto-edited.jpg

നാല് ദിവസം മുമ്പാണ് ചിത്രം കോളേജിലെ ക്ലാസ്‌റുമില്‍ പ്രത്യക്ഷപ്പെട്ട്ത്. അവസാന വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥികളാണ് ചിത്രത്തിലുള്ളത്. ഞായറാഴ്ച വൈകുന്നേരം വാട്‌സപ്പിലൂടെ ചിത്രത്തിലുള്ളള്‍പ്പെട്ട ഒരു കുട്ടി ആത്മഹത്യ ചെയ്തുവെന്നു കിംവദന്തി പരന്നിരുന്നു. എന്നാല്‍ പോലീസ് ഇത് തെറ്റായ വാര്‍ത്തയാണെന്ന് സ്ഥിതീകരിച്ചു.

sth-002

കോളേജില്‍ ഉണ്ടായത് ദുര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രിന്‍സിപ്പള്‍ പ്രൊഫ. കെ രാജ് മോഹന്‍ റാവു പറഞ്ഞു. മുതിര്‍ന്ന അധ്യാപരുടെ ഒരു കമ്മിറ്റി രുപികരിച്ചിട്ടുണ്ടന്നും ചിത്രത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും തുടരന്ന് കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.

English summary
A picture of a boy lying on the lap of five girls inside the classroom of a private college in Surathkal was widely circulated on social networking sites and triggered tension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X