ഭാര്യയുടെ മൊബൈല്‍ ഭ്രമം; ഭര്‍ത്താവിന്റെ മൂന്നു വിരലുകളറുത്തു
ബെംഗളൂരു: ഭാര്യയുടെ മൊബൈല്‍ ഭ്രമം കാരണം ഭര്‍ത്താവിന് നഷ്ടമായത് മൂന്നു വിരലുകള്‍. ബെംഗളൂരുവില്‍ എച്ച് എസ് ആര് ലേ ഔട്ടിലാണ് സംഭവം. ഭാര്യയുടെ മൊബൈലില്‍ വന്ന എസ് എം എസ് നോക്കിയതിനാണ് ഭര്‍ത്താവിന്റെ മൂന്നു വിരലുകള്‍ കത്തി കൊണ്ട് അറുത്തുമാറ്റിയത്. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം.സോഫ്ട് വെയര്‍ എന്‍ജിനീയറായ ചന്ദ്രകാന്ത് ഭാര്യ സുനിത സിങുമായി മൊബൈല്‍ വിഷയത്തില്‍ തര്‍ക്കം പതിവായിരുന്നു. സുനിത സിങ് കൂടുതല്‍ സമയവും മൊബൈല്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി.

സുനിതയുട മൊബൈലില്‍ സംശയാസ്പദമായ രീതിയില്‍ ചില എസ് എം എസ്സുകള്‍ കണ്ടതിനെ ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണം. പിന്നീട് തുടര്‍ന്നും ചന്ദ്രകാന്ത് ഇതേ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന സുനിത ചന്ദ്രകാന്തിന്റെ വിരലുകള്‍ കറിക്കത്തിക്കൊണ്ട് അറുത്തുകളയുകയായിരുന്നു .ചന്ദ്രകാന്തിനെ നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുനിതക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.സ്കൂളധ്യാപികയാണ് സുനിത
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications