Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

ബാംഗ്ലൂര്‍: ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ നൂറ് കണക്കിന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളില്‍. നഗരത്തിലെ പ്രശസ്തമായ സ്‌കൂളില്‍വെച്ചാണ് ആറുവയസ്സുകാരി പീഡനത്തിന് ഇരയായത്. സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതത്രെ.

ബാംഗ്ലൂര്‍ മാറത്തഹള്ളിയിലെ വിബ്ജിയോര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ജൂലൈ രണ്ടാം തീയതിയാണ് പെണ്‍കുട്ടി സ്‌കൂളില്‍വെച്ച് പീഡനത്തിന് ഇരയായത്. വര്‍തുര്‍ പോലീസ് സ്‌റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

childabuse

സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് രക്ഷിതാക്കള്‍ മാറത്തഹള്ളിയിലെ സ്‌കൂളില്‍ പ്രതിഷേധിച്ചു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഇവര്‍ മുദ്രാവാക്യം വിളിച്ചു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാനായിരുന്നു സ്‌കൂള്‍ അധികൃരുടെ ശ്രമം.

മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. സ്‌കൂളില്‍ തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പലരും കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സ്‌കൂള്‍ വിടാനുള്ള ശ്രമത്തിലാണ്. സ്‌കൂളില്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം എന്നാണ് മറ്റ് ചിലരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+