ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട എഗ്ഗ് ഡോണറെ വേണമെന്ന് കുട്ടികളില്ലാത്ത ദമ്പതികള്‍
ബെംഗളുരു: ഉയരമുള്ള, ഭംഗിയുള്ള, വെജിറ്റേറിയനായ, ഉയര്‍ന്ന ജാതിയില്‍പ്പെട്ട എന്നൊക്കെ കാണുമ്പോള്‍ ഒരു പക്ഷേ വൈവാഹിക പരസ്യമാണെന്ന് തെറ്റിദ്ധരിച്ചേക്കും. എന്നാല്‍, കുട്ടികളില്ലാത്ത ദമ്പതിമാര്‍ തങ്ങള്‍ക്ക് എഗ്ഗ്(അണ്ഡം) ഡോണേറ്റു ചെയ്യേണ്ടുന്നവര്‍ക്ക് ആവശ്യപ്പെടുന്ന യോഗ്യതയാണിത്. ബെംഗളുരുവിലെ ഒരു പ്രമുഖ ഗൈനോക്കൊളജിസ്റ്റ് ആണ് അടുത്തിടെയായി ഉയര്‍ന്ന ജാതിയും മറ്റും എഗ്ഗ് ഡോണര്‍ക്ക് ഉണ്ടായിരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നതായി വെളിപ്പെടുത്തിയത്.
ജാതിയും മതവും വെജിറ്റേറിയനും ഒക്കെ ആയ എഗ്ഗ് ഡോണറെ സംഘടിപ്പിച്ചു നല്‍കുക തങ്ങളുടെ തൊഴിലിന്റെ ഭാഗമല്ല. എന്നാല്‍, തങ്ങളുടെ ജനിക്കാന്‍ പോകുന്ന കുട്ടി ഇത്തരത്തില്‍ പെട്ടവരുടെ അണ്ഡത്തില്‍ നിന്നാകണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നുണ്ടെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി.

ബ്രാഹ്മണരും ജൈന മതത്തില്‍ പെട്ടവരുമായവരുടെ എഗ്ഗ് നല്‍കുന്നതാണ് ഉചിതമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ക്ലിനിക്കുകളില്‍ ദമ്പതിമാര്‍ ആവശ്യപ്പെടുന്ന ഡോണര്‍മാരെ പ്രത്യേകിച്ച് തെരഞ്ഞെടുത്ത് നല്‍കാറില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാര്‍ഗനിര്‍ദ്ദേശം മാത്രം പാലിച്ചാണ് ഡോണര്‍മാരെ തെരഞ്ഞെടുക്കന്നതെന്ന് ഡോക്ടര്‍ പറയുന്നു.
ഹെപ്പറ്ററ്റിസ് ബി, എച്ച്‌ഐവി, ഡയബറ്റിസ്, മറ്റു ലൈഗിക രോഗങ്ങള്‍, ജനിതക രോഗങ്ങള്‍ ഇവയൊന്നുമില്ലാത്ത പെര്‍ഫക്ട് ഡോണര്‍മാരെയാണ് ക്ലിനിക്കുകള്‍ തെരഞ്ഞെടുക്കുന്നത്. ഉയരമോ സൗന്ദര്യമോ ജാതിയോ ഇവിടെ വിഷയമല്ല. ഡോണര്‍മാര്‍ക്ക് 20,000 മുതല്‍ 35,000 രൂപവരെ ക്ലിനിക്കുകള്‍ പ്രതിഫലമായും നല്‍കുന്നു. ഡോണര്‍മാരുടെ വിവരങ്ങള്‍ ക്ലിനിക്കുകള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.












Click it and Unblock the Notifications