കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു സ്‌ഫോടനം; ട്വീറ്റ് ചെയ്ത 17കാരന്‍ പിടിയില്‍

  • By Gokul
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസിനെ ഭീഷണിപ്പെടുത്തിയ 17കാരന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ട്വിറ്ററില്‍ അബ്ദുള്‍ഖാദര്‍ എന്ന പേരിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് ഇയാള്‍ ഭീഷണി സന്ദേശമയച്ചത്.

ബെംഗളൂരു സ്‌ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌ഫോടനം നടത്തുമെന്നുമായിരുന്നു യുവാവിന്റെ ട്വീറ്റ്. സ്‌ഫോടനങ്ങള്‍ തടയാന്‍ പോലീസിനെ അയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. കൂടാതെ, ഐസിസിനുവേണ്ടി ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ മെഹ്ദി മസ്‌രൂര്‍ ബിശ്വാസിനെ മോചിപ്പിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു.

bangaloreblast

ട്വീറ്റ് പ്രത്യക്ഷപ്പെട്ടയുടന്‍ അന്വേഷണ ഏജന്‍സി ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയെയും ഐപി അഡ്രസും കണ്ടുപിടിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. എന്നാല്‍ യുവാവിന് മാനസികമായ അസ്വാസ്ഥമുണ്ടെന്നാണ് മാതാപിതാക്കള്‍ അറിയിച്ചിരിക്കുന്നത്. മരുന്നു കഴിക്കുന്നതിന്റെ രേഖകള്‍ കൈയ്യിലുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, യുവാവിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ബെംഗളൂരുവിന് പുറത്താണ് ഇയാള്‍ പഠിക്കുന്നത്. അവധിക്കാലത്ത് മാത്രമാണ് വീട്ടിലെത്തുന്നതെന്ന് പോലീസ് പറഞ്ഞു. മാനസികരോഗിയാണോ എന്നകാര്യം പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
Church Street Blast;Mentally disturbed Hindu poses as Muslim for Twitter threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X