ബംഗളൂരൂവില്‍ പ്‌ളസ്ടു വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു
ബംഗളൂരു: ബംഗളുരൂവിലെ പ്രഗതി സ്‌കൂളില്‍ കോളേജില്‍ പ്‌ളസ്ടു വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. തുംകൂര്‍ സ്വദേശിയായ ഗൗതമിയാണ് മരിച്ചത്.
ഗൗതമിയുടെ കൂടെയുണ്ടായിരുന്ന ശിശിരയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . തലയ്ക്ക് വെടിയേറ്റ ഗൗതമി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

സ്‌കൂളിലെ ഓഫീസ് ജീവനക്കാരനായ മഹേഷാ(30)ണ് പെണ്‍കുട്ടിയെ വെടിവച്ചത്. പ്രഗതിയിലെ സ്‌കൂള്‍ ആന്റ് പി.യു കോളജില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്‌കൂളിലെ ഹോസ്റ്റലിനു സമീപത്തുവെച്ചാണ് പ്രതി പെണ്‍കുട്ടികള്‍ക്കു നേരെ നിറയൊഴിച്ചത്.
സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications