കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയ്ക്ക് പഠിക്കാന്‍ ഡികെ: ബിജെപിയിലെ വിമത നീക്കം കരുവാക്കും? ഒത്ത് വന്നാല്‍ വജ്രായുധ പ്രയോഗം

Google Oneindia Malayalam News

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുന്ന സംസ്ഥാനമാണ് ബംഗാള്‍. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയി ഉള്‍പ്പടെ പല പ്രമുഖ നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണ്. എത്രയൊക്കെ പ്രതിരോധിച്ചിട്ടും ഈ ഒഴിക്കിനെ തടഞ്ഞ് നിര്‍ത്താന്‍ ബിജെപിക്ക് സാധിക്കുന്നില്ലെന്ന് മാത്രമല്ല ഇരുപതിലേറെ എംഎല്‍എമാരും ഉടന്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന.

ബംഗാളില്‍ മാത്രമല്ല, അധികാരത്തിലിരിക്കുന്ന കര്‍ണാടകയിലും സമാനമായ വെല്ലുവിളി ബിജെപി നേരിടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

ബിജെപിയിലെ പ്രശ്നം


സമീപ ദിവസങ്ങളില്‍ കര്‍ണാടക ബിജെപിയില്‍ വലിയ അസ്വാരസ്യങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വലിയ പൊട്ടിത്തെറിയായി അത് പുറത്തേക്ക് എത്തിയില്ലെങ്കിലും പാര്‍ട്ടിക് അകത്ത് വിള്ളല്‍ ശക്തമാണ്. മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നത് ഉള്‍പ്പടേയുള്ള നീക്കം ഇത്തരം അഭ്യൂഹങ്ങളുടെ ആക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷ നീക്കം

ഈ സാഹചര്യത്തിലാണ് ബിജെപിയില്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികള്‍ മുതലെടുക്കാന്‍ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ജെഡിഎസും ശ്രമം ആരംഭിച്ചത്. ബംഗാളിന് പുറമെ ത്രിപുരയിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നടത്തുന്ന ഘര്‍വാപസി നീക്കത്തിന് സമാനായി കര്‍ണാടകത്തില്‍ കാര്യങ്ങള്‍ നീക്കാനാണ് ജെഡിഎസും കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വീണുപോയ സഖ്യം

2017 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരം പിടിക്കുകകായിരുന്നു. കോണ്‍ഗ്രസ് പിന്തുണയില്‍ ജെഡിഎസ് കര്‍ണാടക മുഖ്യമന്ത്രിയായി. എന്നാല്‍ ഒന്നര വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സഖ്യ സര്‍ക്കാര്‍ വീണു. ഇരു പാര്‍ട്ടികളില്‍ നിന്നുമായി എംഎല്‍എമാരെ അടര്‍ത്തിയെടുത്തായിരുന്നു ബിജെപി സര്‍ക്കാറിനെ വീഴ്ത്തിയത്.

വിമത നീക്കങ്ങള്‍


കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 18 എംഎല്‍എമാരെയായിരുന്നു ബിജെപി വലവീശിപ്പിടച്ചത്. ഇവര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്ന വിമത നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും. മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പക്കെതിരെ ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി എത്തിയ നേതാവ് എച്ച് വിശ്വനാഥനായിരുന്നു.

 മന്ത്രിസഭയില്‍

സംസ്ഥാന ബിജെപി ഘടകം മുഖ്യമന്ത്രി പിന്തുണ നല്‍കുമ്പോഴും മന്ത്രിസഭയില്‍ അടക്കം വലിയ അതൃപ്തിയാണ് നിലനില്‍ക്കുന്നത്. എച്ച് വിശ്വാനഥന്‍ തന്നെയാണ് ഈ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരിക്കുന്നതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

എച്ച് വിശ്വനാഥന്‍

ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരെ തിരിയുമെന്നും എച്ച് വിശ്വനാഥന്‍ ദേശീയ നേതാവായ അരുണ്‍ സിംഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു അരുണ്‍ സിംഗ്. ചര്‍ച്ചകള്‍ക്ക് ശേഷം അരുണ്‍ സിംഗ് തന്‍റെ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് സമര്‍പ്പിക്കും.

തുടരണമോ

മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ തുടരണമോയെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക അരുണ്‍ സിംഗിന്‍റെ റിപ്പോര്‍ട്ട് പഠിച്ച ശേഷമായിരിക്കും. നേതാക്കള്‍ അതൃപ്തികള്‍ പരസ്യമായി പ്രകടപ്പിക്കരുതെന്ന നിര്‍ദേശം അരുണ്‍ സിങ് നല്‍കിയിട്ടുണ്ട്. പറയാനുള്ളതെല്ലാം തന്നോട്ട് നേരിട്ട് പറയാമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

കാലാവധി പൂര്‍ത്തിയാക്കും

അതേസമയം നിലവില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്നും യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീല്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന അധ്യക്ഷന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ മറുവിഭാഗത്തിന് വലിയ അതൃപ്തിയുണ്ട്. മുഖ്യമന്ത്രി മാറണം എന്നത് തന്നെയാണ് അവരുടെ ആവശ്യം.

ഡികെ ശിവകുമാര്‍

ബിജെപിയിലെ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ സാഹചര്യങ്ങള്‍ അതി സൂക്ഷ്മമായി പഠിക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ബിജെപിയില്‍ ചേരിപ്പോര് ശക്തമായാല്‍ യദ്യൂരപ്പക്കെതിരെ കോണ്‍ഗ്രസ് തുറുപ്പുചീട്ടായി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചന.

പിന്തുണ നഷ്ടമായാല്‍

യെദ്യൂരപ്പയ്ക്ക് പിന്തുണ നഷ്ടമായാല്‍ അത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. മാത്രവുമല്ല വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അത് രാഷ്ട്രീയ നേട്ടവുമാവും. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ വഷളാക്കാതെ പ്രശ്നം എത്രയും പെട്ട് പരിഹരിക്കാനുള്ള നിര്‍ദേശമാണ് ബിജെപി ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
Praful Patel criticize Kerala for standing with Lakshadweep

English summary
Congress leader DK Sivakumar closely monitors internal crisis of the Karnataka BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X