India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കൂറുമാറിയവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു, ഓപ്പറേഷന്‍ ഹസ്തയുമായി സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ പകരത്തിന് പകരം തീര്‍ക്കാന്‍ കോണ്‍ഗ്രസ്. ബിജെപിയില്‍ നിന്ന് മന്ത്രിമാരെയും എംഎല്‍എമാരെയും അടര്‍ത്തിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ ഓരോരുത്തരെയായി കൊണ്ടുവരാനാണ് പ്ലാന്‍. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഡികെ ശിവകുമാറിന്റെ പിന്തുണയും ഒപ്പമുണ്ട്. ഇതിനോടകം തന്നെ ബിജെപിയുടെ പ്രമുഖ എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ഇക്കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ സിറ്റിംഗ് മന്ത്രിമാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് ഈ എംഎല്‍എമാരാണ്. ഒരുപാട് എംഎല്‍എമാര്‍ ബിജെപി വിടാന്‍ കാത്തിരിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ പറയും യത്‌നലിനെയും ജാര്‍ഖിഹോളിയെയും മന്ത്രിയാക്കണമെന്ന് പറയും. ബിജെപിയില്‍ നിന്നുള്ള പലരും കോണ്‍ഗ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞവരാണ്. അവര്‍ ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും കണ്ട് കഴിഞ്ഞു. ഇവര്‍ മന്ത്രിമാരായിരിക്കുന്ന കാലത്തോളം ബിജെപി എങ്ങനെയാണ് പിടിച്ച് നില്‍ക്കുകയെന്നും ബസനഗൗഡ പാട്ടീല്‍ പറഞ്ഞു. ബിജെപി സര്‍ക്കാരില്‍ നിരവധി കോണ്‍ഗ്രസ് വിമതരെ മന്ത്രിമാരാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്നെത്തി മന്ത്രിമാരായ വിമതര്‍ ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതോടെ പാര്‍ട്ടി വിടുമെന്നും ബസനഗൗഡ പാട്ടീല്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വിമതര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ജെഡിഎസ്സിലെയും ബിജെപിയിലെയും വിമതര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. ഓപ്പറേഷന്‍ ഹസ്ത എന്നാണ് ഇത് അറിയപ്പെടുന്നത്. അതേസമയം ബിജെപി മന്ത്രിസഭാ പുനസംഘടനയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ ഭീഷണി വന്നിരിക്കുന്നത്. നാല് മന്ത്രിപദങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. യത്‌നല്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാവണം മന്ത്രിസഭാ പുനസംഘടനയെന്ന് യത്‌നല്‍ പയുന്നു. ബിജെപി എംഎല്‍എ രേണുകാചാര്യയും നേതൃത്വത്തെ കണ്ടു. തനിക്ക് മന്ത്രിയാവണമെന്ന ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. യെഡിയൂരപ്പയോട് തന്നെ മന്ത്രിയാക്കണമെന്ന് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സിംഗിനോടും ഇതേ ആവശ്യം പറഞ്ഞു. എനിക്ക് പരസ്യമായി ലോബിയിംഗ് നടത്താന്‍ അറിയില്ല. ഞങ്ങളാരും വിമതരല്ല. പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കുന്നവരാണെന്നും രേണുകാചാര്യ പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് ബൊമ്മൈ പറയുന്നു. കേന്ദ്ര നേതൃത്വം മന്ത്രിമാര്‍ ആരൊക്കെയാണെന്ന് തീരുമാനിക്കുമെന്ന് ബൊമ്മൈ പറഞ്ഞു. പുതുമുഖങ്ങളായിരിക്കും മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് സൂചന. ഇപ്പോഴുള്ള സീനിയര്‍ മന്ത്രിമാരില്‍ കുറച്ച് പേരെ ഒഴിവാക്കും. ഇവര്‍ക്ക് പാര്‍ട്ടിയില്‍ പദവി നല്‍കും. വിമതരില്‍ ചിലരെയും ഒഴിവാക്കും.

cmsvideo
  തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

  ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?

  English summary
  congress planning operation hasta in karnataka siddaramaiah says bjp mla's touched with them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X