കര്‍ണാടകയില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കും: ബജ്രംഗ്ദള്‍ വിവാദത്തെ തണുപ്പിക്കാന്‍ കോണ്‍ഗ്രസ്
ബെംഗളൂരൂ: കര്‍ണാടകയില്‍ ബജ്രംഗ്ദള്‍ വിവാദത്തെ നേരിടാന്‍ ഇറങ്ങി കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഉടനീളം ഹനുമാന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബജ്രംഗ്ദള്‍ വിഷയം ആളിക്കത്തിച്ചിരിക്കുകയാണ്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്.
അധികാരത്തിലെത്തിയാല്‍ ബജ്രംഗ്ദളിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ സംസ്ഥാനത്താകെ നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇത് വലിയ തിരിച്ചടി തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുമെന്നാണ് സൂചന. അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറാണ് ഇക്കാര്യത്തില്‍ കര്‍ണാടക ജനതയ്ക്ക് ഉറപ്പ് നല്‍കിയത്. ഹനുമാന്‍ ഭക്തര്‍ക്കായി സംസ്ഥാനത്ത് നിരവധി ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നാണ് ശിവകുമാര്‍ പ്രഖ്യാപിച്ചത്. അധികാരം കിട്ടിയാല്‍ ഹനുമാനെ തന്നെ അടച്ചുപൂട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി ആരോപിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് ഹനുമാന്‍ ക്ഷേത്രങ്ങളുടെ വികസനത്തിനായി എന്ത് വേണമെങ്കിലും ചെയ്യും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ക്ഷേത്രങ്ങള്‍ ധാരാളം സംസ്ഥാനത്ത് ഉയരുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹനുമാന്‍ ക്ഷേത്രങ്ങളുടെ നിര്‍മാണത്തിന് മുന്‍കൈയ്യെടുക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ വിദ്വേഷം പരത്തി സംഘര്‍ഷമുണ്ടാക്കുന്ന സംഘടനകളെയാണ് നേരിടുകയെന്ന് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഭരണഘടനയെ കൈയ്യിലെടുത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. വിശ്വ ഹിന്ദു പരിഷത്തും, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങിയിരുന്നു. സോണിയാ ഗന്ധിയുടെ വസതിക്ക് മുന്നിലും പ്രതിഷേധ പ്രകടനമുണ്ടായിരുന്നു.
ഈ പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. ഹനുമാനെ തന്നെ പൂട്ടാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അവര്‍ നേരത്തെ ശ്രീരാമനെ തന്നെ പൂട്ടാന്‍ നോക്കിയവരാണ്. ഇപ്പോള്‍ ജയ് ബജ്രംഗ് ബലി എന്ന് മുഴക്കുന്നവരെ പൂട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും മോദി ആരോപിച്ചിരുന്നു.
മുസ്ലീം വോട്ടുകള്‍ കൂടുതലായി കിട്ടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നു ഇത്. എന്നാല്‍ ഇതിലൂടെ ഹിന്ദു സമുദായം കോണ്‍ഗ്രസിനെ കൈവിടാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍എത്തിയതാല്‍ അഞ്ജനാദ്രി ഹില്‍സിന്റെ വികസനത്തിനായി പ്രത്യേക ബോര്‍ഡ് തന്നെ രൂപീകരിക്കും.'
അതിന്റെ സംരക്ഷണത്തിന് മുന്‍കൈയ്യെടുക്കുമെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി. ഹനുമാന്റെ ദര്‍ശനങ്ങളും മൂല്യങ്ങളും യുവാക്കളില്‍ എത്തിക്കുന്നതിനായി പ്രത്യേക പദ്ധതി തന്നെ കൊണ്ടുവരുമെന്നും ശിവകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications