Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂടിപ്പോയി; ടെക്കിക്ക് കുറ്റബോധം!

ബാംഗ്ലൂര്‍: ശമ്പളം കൂടിപ്പോയതിന്റെ പേരിലുള്ള കുറ്റബോധം കാരണം സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് മാനസിക നില തെറ്റി. കുറ്റബോധം കാരണം ജോലി രാജിവെച്ച 35 കാരനായ ഇയാള്‍ ശമ്പളം ബോസിന് തിരിച്ചുകൊടുക്കുകയും ചെയ്തു. രാജ്യത്ത് ടെക്കികള്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നു എന്ന് പറയപ്പെടുന്ന ഐ ടി നഗരമായ ബാംഗ്ലൂരിലാണ് സംഭവം.

എട്ടുവര്‍ഷത്തെ പരിചയ സമ്പത്തുള്ള ഇദ്ദേഹത്തിന് കുറഞ്ഞത് ഏഴ് ലക്ഷത്തിന് മേല്‍ ശമ്പളം കിട്ടണമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധര്‍ പറയുന്നത്. അഞ്ച് ലക്ഷത്തോടടുത്ത് മാത്രമാണ് നിലവിലുള്ള ശമ്പളം. എന്നാല്‍ ഇതും വളരെയധികം കൂടുതലാണ് എന്നും ഇത്രയും ശമ്പളത്തിന് തനിക്ക് അര്‍ഹതയില്ല എന്ന തോന്നലുമാണ് ഇദ്ദേഹത്തിന്റെ മാനസിക നില തകരാറിലാക്കിയത്.

Techie returns salary to bosses.

അമിത ശമ്പളം വാങ്ങുന്നു എന്ന കുറ്റബോധമാണ് ഇയാളെക്കൊണ്ട് ശമ്പളം തൊഴിലുടമയ്ക്ക് തിരിച്ചുകൊടുപ്പിച്ചത്. ഇതേക്കുറിച്ചുള്ള തുടര്‍ച്ചയായ ചിന്തകള്‍ കാരണമാണ് മാനസിക നില തകരാറിലായത് എന്ന് ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍ വിനോദ് കുല്‍ക്കര്‍ണി പറഞ്ഞു.

സംഭവം എന്തായാലും ഇത്തരം കേസുകള്‍ ഒറ്റപ്പെട്ടതല്ല എന്നാണ് ഡോക്ടര്‍ കുല്‍ക്കര്‍ണി പറയുന്നത്. എടുക്കുന്ന പണിയിലധികം ശമ്പളം കിട്ടുന്നു എന്ന തോന്നല്‍ അപകര്‍ഷതാ ബോധത്തിലേക്കും പിന്നീട് മാനസിക സംഘര്‍ഷത്തിലേക്കും നയിക്കാനിടയുണ്ട് എന്നാണ് ഡോക്ടര്‍ പറയുന്നത്.

പ്രമോഷന്‍ കിട്ടിയതിന്റെ കുറ്റബോധം കൊണ്ട് മാനസിക നില തകരാറിലായ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ ഏതാനും ദിവസം മുന്‍പ് തന്നെ കാണാന്‍ വന്ന കഥയും ഡോക്ടര്‍ പറഞ്ഞു. തന്നെക്കാള്‍ അര്‍ഹരായ പലരും ഉണ്ടായിട്ടും തനിക്ക് മാത്രം പ്രമോഷന്‍ കിട്ടിയതിലുള്ള കുറ്റബോധമാണ് അയാളെ മാനസികരോഗിയാക്കിയതത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+