കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നത് പോലീസുകാരന്‍!

Google Oneindia Malayalam News

ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റ് തന്നെ പണക്കൊഴുപ്പിന്റെയും തട്ടിപ്പിന്റെയും കളിയാണ് എന്ന് കരുതുന്നവരുണ്ട്. അപ്പോള്‍ പിന്നെ അതിന്റെ ടിക്കറ്റ് ബ്ലാക്കിലോ അല്ലാതെയോ വിറ്റാല്‍ എന്താ പ്രശ്‌നം എന്ന് ചോദിക്കുന്നവരെയും കണ്ടേക്കാം. എന്നാലും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രിക്കറ്റ് കളിയുടെ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുക എന്ന് പറഞ്ഞാല്‍, അതില്‍ എന്തോ ഒരു പ്രശ്‌നം തോന്നുന്നില്ലേ.

വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലാണ് സംഭവം. രണ്ട് പോലീസുകാര്‍ ചേര്‍ന്ന് റോയല്‍ ചാലഞ്ചേഴ്‌സിന്റെ കളിയുടെ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നത് ബാംഗ്ലൂര്‍ മിററാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒളിക്യാമറയിലൂടെ മിററിന്റെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെയാണ് പോലീസ് ഉദ്യോഗസ്ഥരെ കുടുക്കിയതും.

IPL

കടുത്ത ക്രിക്കറ്റ് ആരാധകരാണ് എന്ന ഭാവേനയാണ് ഇവര്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന ആളുടെ അടുത്തെത്തിയത്. 550 രൂപയുടെ ടിക്കറ്റിന് 1000 രൂപയാണ് ആവശ്യപ്പെട്ടത്. രണ്ട് ടിക്കറ്റുകള്‍ വേണമെന്ന് പറഞ്ഞു. കുറേനേരം വിലപേശി ഒടുവില്‍ 900 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. അപ്പോഴാണ് പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നത് കണ്ടത്. കുറച്ച് മാറി നിന്നാവാം ബാക്കി എന്ന് പറഞ്ഞപ്പോള്‍ ടിക്കറ്റ് വില്‍പനക്കാരന്‍ പറഞ്ഞത് ഇങ്ങനെ.

നിങ്ങള്‍ എന്തിനാണ് അയാളെ പേടിക്കുന്നത്. ഞാനും ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. സംഭവം ശരിയായിരുന്നു, കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായിരുന്നു ഇരുവരും. ഇവരില്‍ ഒരാള്‍ യൂണിഫോമിലും മറ്റേയാള്‍ മഫ്ടിയിലുമായിരുന്നു. ഐ പി എല്‍ എട്ടിലെ ആദ്യമത്സരത്തില്‍ ശനിയാഴ്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കൊല്‍ക്കത്തയെ നേരിടും.

English summary
Cop selling IPL tickets black in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X