Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക; കൊവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും സംഭവിച്ചത് അശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറില്‍

ബെംഗളൂരു: നിയന്ത്രണങ്ങളില്‍ ഇളവുള്‍ പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 9386പേർക്കാണ്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 84987. ബെംഗളൂരുവിലെ 59അടക്കം സംസ്ഥാനത്ത് ഇന്നലെ 14മരണങ്ങൾ നടന്നു. ഇതിനിടയിലാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തു വരുന്നത്. സംസ്ഥാനത്തെ 56% കോവിഡ് മരണങ്ങളും സംഭവിച്ചിരിക്കുന്നത് ഓഗസ്റ്റിലെ ആദ്യ 25 ദിനങ്ങളിലാണ്. മാത്രവുമല്ല, ഈ മരണങ്ങളില്‍ മൂന്നിലൊന്നും സഭവിച്ചിരിക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസമോ അതിന് തൊട്ടടുത്ത ദിവസമോ ആണ്. ഇതിന് പുറത്തുള്ള 4.5 ശതമാനം പേര്‍ ചികിത്സ ലഭിക്കുന്നതിന് മുമ്പോ, വീട്ടിലോ ആശുപത്രിയോ എത്തുന്നതിന് മുമ്പ് മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രാഥമിക ചികിത്സാ പ്രോട്ടോക്കോളുകളും, രോഗത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ രോഗികളെ കണ്ടെത്തി പരിശോധിക്കുന്നതും സംസ്ഥാനത്തെ മൊത്തത്തിലുള്ള മരണനിരക്ക് (സി‌എഫ്‌ആർ) 2 ശതമാനത്തിൽ താഴെയാക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ രോഗികളെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ മരണ നിരക്കി നിലവിലേതില്‍ നിന്നും കുറക്കാമായിരുന്നൊണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 coronavirus

Recommended Video

cmsvideo
    ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

    " പ്രാഥമിക ലക്ഷണങ്ങളെ അവഗണിക്കുന്നതോടെയാണ് അണുബാധ ശ്വാസകോശത്തിലേക്ക് പടരാന്‍ തുടങ്ങുന്നത്. അവർ നേരത്തെ തന്നെ പരിശോധന നടത്തി ചികിത്സ തേടിയിരുന്നെങ്കില്‍ ആവശ്യമായ പരിപാലനം നല്‍കാന്‍ സാധിക്കും, അവയെ നിരീക്ഷിക്കാൻ കഴിയും, എക്സ് റേകളിലൂടെയും രക്തപരിശോധനകളിലൂടെയും കണ്ടെത്തിയ വിവരങ്ങളെ ആശ്രയിച്ച് ആൻറിവൈറൽ മരുന്നുകളും സ്റ്റിറോയിഡുകളും നൽകാനും മരണങ്ങൾ തടയുന്നതിന് മറ്റ് മുൻകരുതലുകൾ എടുക്കാനും ഞങ്ങൾക്ക് കഴിയും, "- ആർ‌ജി‌യു‌എച്ച്എസ്, കോവിഡ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി തലവൻ ഡോ. എസ് സച്ചിദാനന്ദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

    നേരത്തെ ചികിത്സ തേടുന്ന രോഗികളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രോഗമുക്തി നേടാന്‍ സാധിക്കുന്നു. ഇവരില്‍ മരണ നിരക്ക് വളരെ നിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കോവിഡ് -19 അവബോധം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഭീതി കാരണം രോഗലക്ഷണം പുറത്തു പറയാന്‍ ആളുകള്‍ തയ്യാറാവുന്നില്ല. വൈകിയ രോഗസ്ഥിരീകരണം സംസ്ഥാനത്തെ പാൻഡെമിക് മാനേജ്മെന്റിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വിദക്ധര്‍ ചൂണ്ടിക്കാട്ടുന്നു.

    ഓഗസ്റ്റ് ഒന്നിനും 25 നും ഇടയിൽ 2,656 കോവിഡ് -19 മരണങ്ങളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഓഗസ്റ്റ് 16 ലെ 124 മരണങ്ങിലെ ആശുപത്രി വിവരങ്ങൾ ലഭ്യമല്ല. ചൊവ്വാഴ്ച പുറത്തു വന്ന കണക്കനുസരിച്ച് 25 ദിവസങ്ങളിലെ 2,532 മരണങ്ങളിൽ 950 എണ്ണവും പ്രവേശന ദിവസം, ആശുപത്രിയിൽ പ്രവേശിച്ച് ഒരു ദിവസം കഴിഞ്ഞ്, വീട്ടില്‍ മരിച്ചവര്‍ എന്നീ ഈ മൂന്ന് വിഭാഗങ്ങളില്‍ പെടുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+