റെയില്‍വ്വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് ദമ്പതിമാരുടെ ഫോട്ടോഷൂട്ട്;അപകടം ഒഴിവായത് തലനാരിഴയ്ക്
ബെംഗളൂരു: റെയില്‍വ്വേ ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടുള്ള ദമ്പതിമാരുടെ ഫോട്ടോഷൂട്ടിനിടെ അപകടം വഴിമാറിയത് തലനാരിഴയ്ക്ക്. മൈസൂരു ബെംഗളൂരു മംഗള എക്സപ്രസിന് മുന്നിലാണ് ദമ്പതിമാര്‍ ജീവന് പണയം വെച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയത്.
റെയില്‍വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് സെല്‍ഫി എടുക്കുന്നതിനിടയില്‍ ട്രെയിന്‍ പാഞ്ഞടുക്കുകയായിരുന്നു. ജീവന് രക്ഷിക്കാന്‍ ദമ്പതിമാര്‍ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ട്രെയിനില്‍ 700 ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപ്പെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്.

ട്രെയിന്‍ ജീപ്പില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ആര്‍ക്കും അപകടത്തില്‍ പരിക്കുകള്‍ പറ്റിയിട്ടില്ല. ശനിയാഴ്ച രാവിലെ 7.30 നാണ് അപകടം നടക്കുന്നത്. ആദ്യത്യ നഗര്‍ സ്വദേശിയായ സന്തീപ് ഭാര്യ പ്രതിഭ എന്നിവരാണ് സാഹസ പ്രവൃത്തിയ്ക്ക് മുതിര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സന്തീപിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍ഴ്സ് അറസ്റ്റ് ചെയ്തു.
രാംനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഇവര്‍ ജീപ്പ് നിര്‍ത്തിയിരുന്നത്. റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടയില്‍ ഗിയര്‍ ഡൗണ്‍ ആയതിനാലാണ് ജീപ്പ് എടുക്കാന്‍ സാധിക്കാതെ പോയത് എന്ന് സന്തീപ് പോലീസിനോട് പറഞ്ഞു. ദമ്പതികള്‍ ജീപ്പ് നിര്‍ത്തിയിട്ട് സെല്‍ഫി എടുക്കുകയായിരുന്നു എന്ന് സമീപവാസികള്‍ പോലീസില്‍ മൊഴി നല്കി. ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ 700 പേരുടെ ജീവന് അപകടത്തിലാകുമായിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications