കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വ്വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് ദമ്പതിമാരുടെ ഫോട്ടോഷൂട്ട്;അപകടം ഒഴിവായത് തലനാരിഴയ്ക്

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: റെയില്‍വ്വേ ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടുള്ള ദമ്പതിമാരുടെ ഫോട്ടോഷൂട്ടിനിടെ അപകടം വഴിമാറിയത് തലനാരിഴയ്ക്ക്. മൈസൂരു ബെംഗളൂരു മംഗള എക്‌സപ്രസിന് മുന്നിലാണ് ദമ്പതിമാര്‍ ജീവന്‍ പണയം വെച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയത്.

റെയില്‍വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് സെല്‍ഫി എടുക്കുന്നതിനിടയില്‍ ട്രെയിന്‍ പാഞ്ഞടുക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ദമ്പതിമാര്‍ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ട്രെയിനില്‍ 700 ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപ്പെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്.

railway-track

ട്രെയിന്‍ ജീപ്പില്‍ ഇടിച്ച് നില്ക്കുകയായിരുന്നു. ആര്‍ക്കും അപകടത്തില്‍ പരിക്കുകള്‍ പറ്റിയിട്ടില്ല. ശനിയാഴ്ച രാവിലെ 7.30 നാണ് അപകടം നടക്കുന്നത്. ആദ്യത്യ നഗര്‍ സ്വദേശിയായ സന്തീപ് ഭാര്യ പ്രതിഭ എന്നിവരാണ് സാഹസ പ്രവൃത്തിയ്ക്ക് മുതിര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സന്തീപിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍ഴ്‌സ് അറസ്റ്റ് ചെയ്തു.

രാംനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഇവര്‍ ജീപ്പ് നിര്‍ത്തിയിരുന്നത്. റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടയില്‍ ഗിയര്‍ ഡൗണ്‍ ആയതിനാലാണ് ജീപ്പ് എടുക്കാന്‍ സാധിക്കാതെ പോയത് എന്ന് സന്തീപ് പോലീസിനോട് പറഞ്ഞു. ദമ്പതികള്‍ ജീപ്പ് നിര്‍ത്തിയിട്ട് സെല്‍ഫി എടുക്കുകയായിരുന്നു എന്ന് സമീപവാസികള്‍ പോലീസില്‍ മൊഴി നല്‍കി. ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ 700 പേരുടെ ജീവന്‍ അപകടത്തിലാകുമായിരുന്നു.

English summary
A businessman and his female friend had a narrow escape when their jeep stopped right on the railway track and a train crashed into their vehicle just after they got down and ran away to save their lives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X