കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കിയെ കമന്റടിച്ച കൊറിയര്‍ ഏജന്റ് അറസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിയോട് അപമര്യാദയായി പെരുമാറിയ കൊറിയര്‍ ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച യോഗ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് 28 കാരിയായ ടെക്കിയോട് കൊറിയര്‍ ഏജന്റ് അനാവശ്യം പറഞ്ഞത്. ബെംഗളൂരുവിലെ എച്ച് എസ് ആര്‍ ലേ ഔട്ടില്‍ താമസിക്കുന്ന യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

കൊറമംഗല തേര്‍ഡ് ബ്ലോക്കില്‍ വെച്ചാണ് കൊറിയര്‍ ഏജന്റ് തന്നോട് അപമര്യാദയായി പെരുമാറിയത് എന്ന് യുവതി പരാതിയില്‍ പറഞ്ഞു. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. സൈക്കിളില്‍ വരികയായിരുന്നു യുവതി. രഹേജ അപ്പാര്‍ട്ട്‌മെന്റിന്റെ അരികില്‍ വെച്ചാണ് കൊറിയര്‍ ഏജന്റ് അപമര്യാദയായി പെരുമാറിയത്. ആദ്യം അനാവശ്യമായി എന്തോ പറഞ്ഞു.

arrested

പിന്നീട് അടുത്തുകൊണ്ട് വന്ന് ബൈക്ക് നിര്‍ത്തി അശ്ലീലച്ചുവയോടെ നോക്കി. അവഗണിച്ച് കടന്നുപോകാന്‍ ശ്രമിച്ചപ്പോള്‍ കൈപിടിച്ചുനിര്‍ത്തി പിന്‍വശത്ത് അടിക്കുകയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. രോഡില്‍ നല്ല തിരക്കായതിനാല്‍ ബൈക്കിന്റെ നമ്പര്‍ നോക്കിവെക്കാന്‍ യുവതിക്ക് സാധിച്ചു. ഇതുമായി കൊറമംഗല പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഇന്റര്‍നാഷണല്‍ കൊറിയര്‍ കമ്പനി ജീവനക്കാരനായ ഏരണ്ണ എന്ന ചെറുപ്പക്കാരനാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരു സ്വദേശിയാണ് ഇയാള്‍. യുവതിയുടെ പരാതി പ്രകാരം ഏരണ്ണയെ തങ്ങള്‍ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി സി പി രോഹിണി കാടോച്ച് പറഞ്ഞു. ആദ്യം കുറ്റം നിഷേധിച്ച ഏരണ്ണ പിന്നീട് കാര്യങ്ങള്‍ പോലീസിനോട് സമ്മതിച്ചു.

English summary
28 year old courier man arrested for molesting techie in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X