കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ പുതിയ കൊവിഡ് ഹോട്സ്പോട്ടുകളായി ബാഗ്ലൂരും പൂനൈയും; പഠനം സൂചിപ്പിക്കുന്നത്

Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ലോക്ക്ഡൗൺ ഇളവുകൾ നടപ്പിലാക്കിയതിനെത്തുടർന്ന്, നിരവധി സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യം തുടരുന്നതോടെ സെപ്റ്റംര്‍ മൂന്നോടെ ഇന്ത്യയിലെ കൊവിഡ് വ്യാപനം അതിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തുമെന്നാണ് ടൈംസ് ഫാക്റ്റ്-ഇന്ത്യ ഔട്ട് ബ്രേക്ക് പ്രവചിക്കുന്നത്. സെപ്റ്റംബര്‍ 3 ന് ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 9.86 ലക്ഷത്തിലെത്താന്‍ സാധത്യയണ്ടെന്നാണ് ടൈംസ് ഫാക്റ്റ്-ഇന്ത്യ ഔട്ട്ബ്രേക്ക് പഠനം അവകാശപ്പെടുന്നത്.

നവംബര്‍ 17 നകം രാജ്യത്തെ ദിവസേനയുള്ള സജീവ കേസുകളുടെ എണ്ണം കുറയുമെന്നും അതുവഴി ക്രമേണ കൊവിഡിന്‍റെ പിടിയില്‍ നിന്നും രാജ്യത്തിന് പുറത്ത് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഒക്ടോബറോടെ ഇത് അവസാനിക്കുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ സഞ്ചാര നിയന്ത്രണങ്ങൾ ലഘൂകരിച്ചതും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കപ്പെടാത്തതും ഇന്ത്യയില്‍ കോവിഡ് വ്യാപനം ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് പഠനം കാണിക്കുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യയുടെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ ശക്തി വര്‍ധിപ്പിച്ചു.

 corona

ടൈംസ് ഫാക്ട്-ഇന്ത്യ ഔട്ട് ബ്രേക്ക് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ..

1-രാജ്യത്ത് കൊവിഡിന്റെ തുടക്കത്തിൽ മുംബൈ ആയിരുന്നു ഹോട് സ്പോട്ട് എങ്കിലും നിലവിൽ ബെംഗളൂരുവും പൂനെയുമാണ് ഹോട്ട് സ്പോട്ട്

2-ഒരു രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിന്റെ നിരക്ക് (റീപ്രൊഡക്ഷൻ റേറ്റ്) രാജ്യത്ത് കുറഞ്ഞ് വരികയാണ്. 1.69 ൽ നിന്ന് 1.63 ലേക്ക് കുറഞ്ഞ് വരികയാണെന്നാണ് കഴിഞ്ഞ 20 ദിവസത്തെ കണക്ക് വ്യക്തമാക്കുന്നത്.

3-കേരളം, ഗുജറാത്ത്, രാജസ്ഥാൻ, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഈ നിരക്ക് ഉയരുകയാണ്. ഇവിടങ്ങളൽ 1.5 നോട് അടുത്താണ് റീപ്രൊഡക്ഷൻ റേറ്റ്.

4-കർണാടകയുടെ തെക്കൻ ഭാഗങ്ങളിലും, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൊവിഡ് സാഹചര്യം ആശങ്ക ഉളവാക്കുന്നുണ്ട്

5- ചെന്നൈ, ബെംഗളൂരു, താനെ, പൂനെ എന്നിവിടങ്ങളിൽ ഇപ്പോഴും ഉയർന്ന രോഗവ്യാപന പ്രവണത കാണിക്കുന്നു.ഇവിടങ്ങളിലെ റീപ്രൊഡക്ഷൻ റേറ്റ് 1.9 ന് അടുത്താണ്, മറ്റ് പ്രധാന നഗരങ്ങളിലെ റീപ്രൊഡക്ഷൻ റേറ്റ് ഇപ്പോഴും 1.6 ന് മുകളിലാണ്, പക്ഷേ മന്ദഗതിയിലുള്ള വ്യാപനമാണ് കാണിക്കുന്നത്

6-കർണാടകയിലെയും ആന്ധ്രയിലെയും സജീവ കേസുകൾ യഥാക്രമം 10, 12 ദിവസങ്ങൾ ഇരട്ടിയായി കൊണ്ടിരിക്കുകയാണ്

7- ഇന്ത്യയിൽ സജീവമായ കേസുകളിൽ 31% മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്, എന്നിരുന്നാലും ശരാശരി വളർച്ചാ നിരക്ക് 3% (ശരാശരി 7 ദിവസം).

8-ഈ പ്രവണത തുടരുകയാണെങ്കിൽ പശ്ചിമബംഗാള്‍ ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകും.

മെഹബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ നീട്ടി: നീക്കം പൊതുസുരക്ഷ കണക്കിലെടുത്തെന്ന് സർക്കാർ!!മെഹബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ നീട്ടി: നീക്കം പൊതുസുരക്ഷ കണക്കിലെടുത്തെന്ന് സർക്കാർ!!

English summary
COVID-19: Bengaluru and Pune emerge as new hotspots, says Times Fact-India Outbreak Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X