കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരീക്ഷണ സംവിധാനങ്ങളിലെ പാളിച്ച; ബെംഗളൂരുവില്‍ വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവ്

Google Oneindia Malayalam News

ബെംഗളൂരു: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നതിന്‍റെ ഭീഷണി നിലനില്‍ക്കെ ബെംഗളൂരുവില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റി (സമൂഹ പ്രതിരോധ ശേഷി പ്രതീക്ഷയും തകരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാറിന്‍റെ നിരീക്ഷണ-പ്രതിരോധ സംവിധനങ്ങള്‍ പാളിയതോടെയാണ് സമുഹ പ്രതിരോധ ശേഷി കൈവരിക്കാനുള്ള നേട്ടത്തിന് തിരിച്ചടിയായതെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച, സംസ്ഥാനവ്യാപകമായി ദിവസേനയുള്ള കേസുകളുടെ എണ്ണം ഡിസംബർ 25 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സഖ്യയില്‍ എത്തി.

എന്‍ഡിഎ വിട്ട് പിസി തോമസ്; പിജെ ജോസഫുമായി ലയിക്കുന്നു, ബിജെപിക്ക് നഷ്ടം, യുഡിഎഫ് നേട്ടംഎന്‍ഡിഎ വിട്ട് പിസി തോമസ്; പിജെ ജോസഫുമായി ലയിക്കുന്നു, ബിജെപിക്ക് നഷ്ടം, യുഡിഎഫ് നേട്ടം

2021 ന്റെ തുടക്കം മുതൽ കോൺടാക്റ്റ് ട്രേസിംഗ്, ഹോം ഇൻസുലേഷൻ മോണിറ്ററിംഗ് എന്നിവയുടെ കാര്യത്തില്‍ വലിയ അശ്രദ്ധയാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് കേസുകളുടെ വര്‍ധനവിന് കാരണമായെന്നുമാണ് ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 53.3% കേസുകളിൽ മാത്രമാണ് ഹോം ഇൻസുലേഷനായി സന്ദർശനം നടത്തിയത്, അതേ കാലയളവിൽ തന്നെ 53.9% പുതിയ കോവിഡ് കേസുകളുടെ ഉറവിടം കണ്ടെത്താനും സാധിച്ചിട്ടില്ല.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം

 masks

വാക്സിൻ വിതരം മൂലം ഉണ്ടാകുന്ന ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിന് കാരണമെന്ന് പ്രശസ്ത എപ്പിഡെമിയോളജിസ്റ്റ് ഡോ. ഗിരിധർ ബാബു അഭിപ്രായപ്പെടുന്നത്. "പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്,"- അദ്ദേഹം പറഞ്ഞു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ബിബിഎംപിയുടേയും കേന്ദ്ര സര്‍ക്കാറിന്‍റെ കണക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം

ബെംഗളൂരുവിൽ പ്രശ്നം രൂക്ഷമാണെന്ന് സ്റ്റേറ്റ് കോവിഡ് വാർ റൂം ഡയറക്ടർ മുനിഷ് മൗദ്‌ഗിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന് ഏറ്റവും പ്രധാന കാരണം രോഗികളെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതില്‍ ആളുകള്‍ പഴയ ശ്രദ്ധ തുടരുന്നില്ല എന്നതാണ്. ഇപ്പോള്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ കുടുംബത്തിലെ എല്ലാവർക്കും രോഗം ഉണ്ടാവുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു.

മുൻ മുഖ്യമന്ത്രിക്ക് സീറ്റില്ല; നാരായണ സ്വാമിയെ ഒഴിവാക്കി പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികമുൻ മുഖ്യമന്ത്രിക്ക് സീറ്റില്ല; നാരായണ സ്വാമിയെ ഒഴിവാക്കി പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക

 കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; ഇരിക്കൂറിൽ സജീവിനെ വേണ്ടെന്ന് എ ഗ്രൂപ്പ്, വിമത സ്ഥാനാർത്ഥി പരിഗണനയിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; ഇരിക്കൂറിൽ സജീവിനെ വേണ്ടെന്ന് എ ഗ്രൂപ്പ്, വിമത സ്ഥാനാർത്ഥി പരിഗണനയിൽ

Recommended Video

cmsvideo
വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

English summary
Hopes of Covid-19 herd immunity wane as surveillance systems collapse in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X