• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം 3000 ലേറെ കൊവിഡ് രോഗികളെ കാണാതായി; ഇപ്പോള്‍ പലര്‍ക്കും ചികിത്സയുമില്ല; താളം തെറ്റി ബെംഗളൂര്‍

ബെംഗളൂരു: തുടക്കത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കര്‍ണാടകയില്‍ ദിവസങ്ങള്‍ പിന്നിടുന്തോറും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുന്നു. ബെംഗളൂരു നഗരത്തില്‍ നിന്നും കൊവിഡ് രോഗികളായ മൂവായിരത്തിലേറെ പേരെ കാണിനില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ച 3338 പേരെ കാണാനില്ലെന്നായിരുന്നു ബെംഗളൂരു കോർപറേഷൻ കമീഷണർ എൻ മഞ്ജുനാഥ്‌ പ്രസാദ്‌ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റുന്നതിന്‍റെ നിരവധി റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

തുടക്കത്തില്‍ എല്ലാ രോഗികളേയും ആശുപത്രിയില് പ്രവേശിപ്പിക്കുന്ന സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ രോഗലക്ഷണമില്ലാത്ത രോഗികളെ വീടുകളില്‍ ക്വാററ്റീനില്‍ കഴിയാന്‍ സര്‍ക്കാര്‍ അനുവദിച്ചു. ഇതിലൂടെ രോഗാവസ്ഥ ഗുരുതരമായ കൂടുതല്‍ പേര്‍ക്ക് ആശുപത്രികളില്‍ തന്നെ ചികിത്സ നല്‍കാമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍ ആശുപത്രികളില്‍ നിന്നും വീടുകളിലേക്ക് മാറിയ രോഗികള്‍ക്ക് വൈദ്യസഹായം ഉള്‍പ്പടെ നല്‍കുന്നത് വലിയ പ്രശ്നമായി ഉയര്‍ന്നു വരികയും ചെയ്തു.

പാളിച്ചകള്‍

പാളിച്ചകള്‍

കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളെ തുറന്നുകാട്ടി നിരവധിയാളുകള്‍ ഇതിനോടകം രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ' ജൂലൈ 26 ന് എനിക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു, അതിനുശേഷം ഞാൻ വീട്ടിൽ ക്വാററ്റീനില്‍ കഴിയുകയാണ്, പക്ഷേ ബിബിഎംപിയിൽ നിന്നുള്ള ആരും എന്നെ വിളിക്കുകയോ പിന്തുണ നൽകുകയോ ചെയ്തിട്ടില്ല. വൈദ്യോപദേശമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ, വീടിന് സമീപത്തെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മകന്‍ വാങ്ങിച്ചു നല്‍കുന്ന പാരസെറ്റാമോള്‍ മാത്രമാണ് ഞാന്‍ കഴിക്കുന്നത്'- വിവി പുരം നിവാസിയായ ലതീഷ് മിശ്ര പറയുന്നു.

16,000 രോഗികൾ

16,000 രോഗികൾ

നിലവിൽ, ബെംഗളൂരുവില്‍ മാത്രം ഏകദേശം 16,000 രോഗികൾ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്നാൽ ബിബി‌എം‌പി അധികൃതര്‍ക്ക് ഇവരില്‍ പലര്‍ക്കും ആവശ്യമായ മരുന്നുകള്‍ പോലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 'ആളുകൾ ഇന്‍സ്റ്റിറ്റ്യൂഷനല്‍

ക്വാറന്‍റീനില്‍ ആയിരുന്നപ്പോള്‍, ഞങ്ങൾ മരുന്നുകൾ വിതരണം ചെയ്യുകയും ശരിയായ റെക്കോർഡ് സൂക്ഷിക്കുകയും ചെയ്തു. എന്നാൽ അവര്‍ വീടുകളിലേക്ക് മാറിയപ്പോള്‍ മരുന്നുകള്‍ വിതരണം ചെയ്യാനോ, ശരിയായ കണക്കുകള്‍ സൂക്ഷിക്കാനോ കഴിയുന്നില്ല' ഒരു മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ ദിവസവും

എല്ലാ ദിവസവും

പാരസെറ്റമോൾ എല്ലാത്തരം പനികൾക്കും ഉപയോഗിക്കുന്നതിനാൽ, അതിന്റെ ആവശ്യം വർദ്ധിച്ചു. നോൺ-കോവിഡ് -19 രോഗികൾ പോലും ഒരേ മരുന്ന് കഴിക്കുന്നു. ഇത് അവശ്യമായവര്‍ക്ക് മരുന്ന് ലഭിക്കുന്നതിന്‍റെ അഭാവത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. കോൾ സെന്‍ററുകളില്‍ നിന്ന് എല്ലാ ദിവസവും കുറഞ്ഞത് 2,000 രോഗികളെയെങ്കിലും അവരുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി വിളിക്കുന്നുണ്ടെന്നാണ് ബിബിഎംപി അധികൃതര്‍ പറയുന്നത്.

cmsvideo
  Masks that can be used to get rid of Corona | Oneindia Malayalam
  പര്യാപ്തമല്ല

  പര്യാപ്തമല്ല

  എന്നാല്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തിതിനാല്‍

  സ്വകാര്യ ആശുപത്രിയുടെ ചികിത്സ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് നിരവധി രോഗികൾ വ്യക്തമാക്കുന്നത്. വീട്ടിൽ ക്വാറന്‍റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കാൻ നിലവിൽ 20,000 പേർ സന്നദ്ധസേവനം നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നാണ് അധികൃതർ പറയുന്നത്. ഓരോ ദിവസം കേസുകള്‍ വര്‍ധിക്കുന്നതും ആശങ്കയിക്ക് ഇടയാക്കുന്നു.

  വ്യാപനത്തിലെ കുതിച്ചുചാട്ടം

  വ്യാപനത്തിലെ കുതിച്ചുചാട്ടം

  "രോഗവ്യാപനത്തിലെ കുതിച്ചുചാട്ടം ഞങ്ങളുടെ ഉദ്യോഗസ്ഥരിൽ ഭയം വർദ്ധിപ്പിക്കുകയും ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ പിന്മാറുകയും ചെയ്തു. ഇത് പരിശോധന അസാധ്യമാക്കി, "മറ്റൊരു ആരോഗ്യ ഉദ്യോഗസ്ഥൻ പറയുന്നു. അണുബാധയെ ഭയന്ന് പലരും ജോലിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പിന്‍മാറുകയാണ്. അവര്‍ക്ക് പകരം പുതിയ നിയമനങ്ങല്‍ നടത്തുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  പറഞ്ഞ കിറ്റുമില്ല

  പറഞ്ഞ കിറ്റുമില്ല

  വീട്ടിൽ ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് ഒരു സ്വകാര്യ സംഘടന കോവിഡ് -19 കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഒരാഴ്ച മുമ്പ് ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒരു കിറ്റ് പോലും വിതരണം ചെയ്തിട്ടില്ല. ഒരു പൾസ്-ഓക്സിമീറ്റർ, ഒരു തെർമോമീറ്റർ, മരുന്നുകൾ എന്നിവ അടങ്ങുന്ന കിറ്റ് നല്‍കുമെന്നായിരുന്നു മഞ്ജുനാഥ പ്രസാദ് പറഞ്ഞിരുന്നത്.

  50 എണ്ണം മാത്രം

  50 എണ്ണം മാത്രം

  കിറ്റ് വിതരണം ചെയ്യുന്നതിനായി വാർഡ് കമ്മിറ്റികൾക്ക് 20 ലക്ഷം രൂപ നൽകാമെന്ന് അടുത്തിടെ നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ 198 വാർഡ് കമ്മിറ്റികളിൽ 50 എണ്ണം മാത്രമാണ് ലക്ഷ്യം പൂർത്തീകരിച്ചതെന്ന് പ്രസാദ് പറഞ്ഞു. നേരത്തെ സോണൽ ഹെഡുകളിലേക്ക് പോയ ഡാറ്റ ഇപ്പോൾ വാർഡ് ലെവൽ ഓഫീസർമാർക്ക് പോകും. ഇതോടെ കിറ്റുകൾ വിതരണം ചെയ്യുന്നതിൽ പ്രാദേശിക കൗൺസിലർ പങ്കാളികളാകുമെന്നുമാണ് അദ്ദേഹം പറയുന്നത്.

  കഴിഞ്ഞ ദിവസം

  കഴിഞ്ഞ ദിവസം

  അതേസമയം കർണാടകയിൽ ഇന്നലെ മാത്രം 5483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തു ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇതോടെ 72,000കടന്നു. ബംഗളുരുവിൽ ഇന്ന് 2220 വൈറസ് ബാധിതർ.ആകെ 37000പേരാണ് ആശുപത്രിയിലുള്ളത്. ബെംഗളുരുവിനു പുറമെ 14ജില്ലകളിൽ കൂടി കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്ന് സംസ്ഥാനത്ത് ആകെ 84കോവിഡ് മരണങ്ങൾ ഉണ്ടായി. ബംഗളുരുവിൽ മാത്രം 20പേർ മരിച്ചു. ഇതുവരെ കർണാടകയില്‍ 13, 50792 കോവിഡ് പരിശോധനകളിൽ നിന്നായി 1, 24115 വൈറസ് ബാധിതരെയാണ് കണ്ടെത്തിയത്.

  കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

  'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

  English summary
  covid: bbmp faild in home isolation arrangement in Bengaluru
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X