Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് കേസുകള്‍ ഉദിച്ചുയര്‍ന്നു: ബെംഗളൂരുവില്‍ 144 പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു നഗരപരിധിയില്‍ 144 പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ബുധനാഴ്ച മുതല്‍ കര്‍ഫ്യൂ നിലവില്‍ വന്നു. നഗര പരിധിയിലെ നീന്തൽക്കുളം, ജിംനേഷ്യം, അപ്പാർട്ട്മെന്റിലെ പാർടി ഹാളുകൾ എന്നിവയുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ നിരോധിച്ചു. "ബെംഗളൂരു നഗര പരിധിയിലുള്ള അപ്പാർട്ട്മെന്റ് / റെസിഡൻഷ്യൽ കോംപ്ലക്സുകളിലെ നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ തുടങ്ങിയവയുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു"- കർണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം കോവിഡ് 19 പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ ചില ഹോട്ടലുകും സൂപ്പർ മാർക്കറ്റുകളും ബ്രഹത് ബംഗളൂരു മഹാനഗര പാലിക് (ബി ബി എം പി) അധികൃതര്‍ അടപ്പിച്ചിട്ടുണ്ട്.

ഏപ്രില്‍ ഇരുപത് വരെ റാലികളും പൊതുചടങ്ങുകളും വിലക്കിയുള്ള ഉത്തരവ് നേരത്തെ തന്നെ ബെംഗളൂരുവില്‍ പ്രാബല്യത്തിലുണ്ട്. തിങ്കളാഴ്ച 4,266 പോസിറ്റീവ് കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ നഗരത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചുവരുടെ എണ്ണം 4,55,025 ആയി ഉയർന്നു. ഇതിൽ 32,605 സജീവ കേസുകളും സംസ്ഥാനത്തെ ആകെ വൈറസ് ബാധിത മരണങ്ങളിലെ 39 ല്‍ 26 എണ്ണവും ഉൾപ്പെടുന്നു.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

bl

പബ്ബുകൾ, ബാറുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ഹാൻഡ് സാനിറ്റൈസർ ഉപയോഗം, തെർമൽ സ്ക്രീനിംഗ് എന്നിവ പോലുള്ള കോവിഡ് നിയന്ത്രണ പെരുമാച്ച ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകളും നീക്കി വെയ്ക്കണമെന്നും സര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+