താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചുപൂട്ടി ബെംഗളൂരു കോര്‍പ്പറേഷന്‍;കണക്കുകളില്‍ കൃത്രിമമെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം അതിശക്തമായ സമയത്ത് ആരംഭിച്ച ബെംഗളൂരുവിലെ താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കോവിഡ് മരണ നിരക്ക് ക്രമാതീതമായി കുറഞ്ഞ് വന്നതിനെ തുടര്‍ന്ന് ബിബിഎംപി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയാണ് പുതിയ തീരുമാനം അറിയിച്ചത്. "അന്നത്തെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി നമ്മള്‍ താൽക്കാലിക ശ്മശാനങ്ങൾ സ്ഥാപിച്ചിരുന്നു, ഇപ്പോൾ മരണങ്ങൾ വലിയ തോതില്‍ കുറഞ്ഞ് വന്നിരിക്കുന്നു. അതിനാൽ, അവ അടച്ച് പൂട്ടുകയാണ്. നിലവില്‍ ഓരോ ദിവസത്തേയും മരണം നിരക്ക് 40-50 ആണ്. സാധാരണ ശ്മശാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സഖ്യയാണ് ഇത്."-ഗൗരവ് ഗുപ്ത പറഞ്ഞു.
ജൂൺ 9 ന് പുറത്ത് വിട്ട ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 192 ആണ്. ഇതില്‍ ബെംഗളൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് 50 മരണമാണ്. അതേസമയം ആരോഗ്യ വകുപ്പിന്‍റെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടായ മരണങ്ങളേക്കാള്‍ കൂടുതല്‍ മരണം മെയ്, ജൂൺ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 1 മുതൽ ജൂൺ 8 വരെ ആകെ 4,675 മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്.
പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

അതേസമയം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ യഥാര്‍ത്ഥ വസ്തുകള്‍ മറച്ച് വെക്കുകയാണെന്നാണ് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ആരോപിക്കുന്നത്. യഥാര്‍ത്ഥ മരണ നിരക്ക് സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. മനപ്പൂര്‍വ്വം മരണങ്ങളുടെ എണ്ണം അവര്‍ കുറച്ച് കാണിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
Recommended Video
അതേസമയം, മരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചിലപ്പോള്‍ കാലതാമസം വരാമെങ്കിലും എല്ലാ കൊവിഡ് മരണങ്ങളും രേഖപ്പെടുത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ആശയവിനിമയത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ കാരണമാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകുന്നത്. വിദൂര പ്രദേശങ്ങളിലെ കൊവിഡ് മരണങ്ങളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങളിലേക്ക് എത്തിക്കുന്നതില്‍ ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് കാലതാമസം നേരിടുന്നതെന്നാണ് ഉപമുഖ്യമന്ത്രി വിശദീകരിച്ചത്.
കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications