Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലാളി മുന്നേറ്റത്തിന് കരുത്ത് പകരും: ബെംഗളൂരില്‍ സിപിഎം ഐടി ഫ്രണ്ട് എല്‍സി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബാംഗ്ലൂർ: സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി ഓഫീസ് 'സ്റ്റാലിൻ സെന്റർ' ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. കർണാടകയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി പി എം കേന്ദ്ര കമ്മറ്റി അംഗവും, കർണാടക സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി ജെ കെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സി പി എം കർണാടക സംസ്ഥാന കമ്മിറ്റി അംഗമായ സഖാവ് വസന്തരാജ് , ബാംഗ്ലൂർ സൗത്ത് ജില്ലാ സെക്രട്ടറി സഖാവ് ബി എൻ മഞ്ജുനാഥ് എന്നിവർ സംസാരിച്ചു. സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി അംഗം സഖാവ് ചിത്ര ബാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം ലെനിൽ ബാബു സ്വാഗതവും ലോക്കൽ കമ്മിറ്റി സെക്രട്ടറി സൂരജ് നിടിയങ്ങ നന്ദിയും പറഞ്ഞു.

പുതിയ തലമുറ ജോലികൾ ചെയുന്ന തൊഴിലാളികളെ പാർട്ടിയുടെ കീഴിൽ സംഘടിപ്പിക്കാനായി സി പി എം കർണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ 2018 ൽ ആണ് സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി നിലവിൽ വന്നത്. ഐ ടി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ കർണാടക സ്റ്റേറ്റ് ഐ ടി / ഐ ടി ഇ എസ്സ് എംപ്ലോയസ് യൂണിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഐടി കമ്പനികളിൽ നടക്കുന്ന കടുത്ത തൊഴിൽ ചുഷണങ്ങൾക്കെതിരെ വലിയ രീതിയിലുള്ള തൊഴിലാളി മുന്നേറ്റമാണ് ഈ കാലയളവിൽ നടന്നത്.

cpim

സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ നിലവിൽ ഒൻപതു പാർട്ടി ബ്രാഞ്ചുകളിലായി 152 പാർട്ടി മെമ്പർമാരും 200 ൽ അധികം അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമാണുള്ളത്. ബാംഗ്ലൂരിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിനും സംഘടിത തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ കേന്ദ്രമായി സ്റ്റാലിൻ സെന്റർ മാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+