കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുല്‍ബര്‍ഗ അടക്കം പിടിച്ചു, കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുകുതിപ്പ്, 231 സീറ്റില്‍ വിജയം!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വന്‍ നേട്ടം കുറിച്ച് സിപിഎം. രണ്ട് ഘട്ടങ്ങളിലായി നടന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ മത്സരിച്ച 231 സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സംസ്ഥാനത്ത് സിപിഎമ്മിന്റെ വന്‍ തിരിച്ചുവരവ് കൂടിയാണിത്. 732 സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം നിര്‍ത്തിയത്. പാര്‍ട്ടി ശക്തമല്ലാത്ത കര്‍ണാടകത്തില്‍ നിര്‍ണായകമായ ചിലയിടത്ത് സാന്നിധ്യമറിയിച്ചാണ് സിപിഎം മുന്നേറ്റം നടത്തിയത്. ഇത് ആദ്യമായിട്ടാണ് സിപിഎം ഇത്ര മികച്ച വിജയം നേടുന്നത്.

1

സിപിഎം പല സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. സിപിഎം പിന്തുണച്ച സ്ഥാനാര്‍ത്ഥികളില്‍ തോല്‍വി വഴങ്ങിയവര്‍ പലരും നിസ്സാര വോട്ടിനാണ് തോറ്റത്. 30 ജില്ലകളില്‍ 20 എണ്ണത്തിലാണ് സിപിഎമ്മിന്റെ പിന്തുണയോടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഇതില്‍ 18 ജില്ലകളിലും സിപിഎമ്മിന് വിജയം നേടാന്‍ സാധിച്ചു. കൊപ്പള, ഗദക്, കോലാര്‍, ഗുല്‍ബര്‍ഗ ജില്ലകളില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാഗേപള്ളിയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത് ബിജെപിയെയും കോണ്‍ഗ്രസിനെയും സിപിഎം അമ്പരിപ്പിച്ചു.

ബാഗേപ്പള്ളിയിലുള്ള രണ്ട് പഞ്ചായത്തുകളില്‍ മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായ സിപിഎം ഭരണത്തിലെത്തും. കഴിഞ്ഞ തവണ ഇവിടെ എട്ട് പഞ്ചായത്തുകള്‍ സിപിഎം ഭരണത്തിലായിരുന്നു. കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളിലാണ് സിപിഎം അട്ടിമറി നേടിയത്. ചിക്ബല്ലാപുരയില്‍ 83 സീറ്റുകളും കല്‍ബുര്‍ഗിയില്‍ 37 സീറ്റുകളും ലഭിച്ചു. കൊപ്പള്ളയില്‍ ആറ് സീറ്റാണ് കഴിഞ്ഞ തവണ സിപിഎമ്മിന് ഉണ്ടായിരുന്നു. ഇത്തവണ 21ലേക്ക് അത് ഉയര്‍ന്നു.

മൂന്ന് സീറ്റുണ്ടായിരുന്ന ഉത്തര കര്‍ണാടകത്തില്‍ 14 സീറ്റുകള്‍ നേടി. ആറ് സീറ്റുണ്ടായിരുന്ന ഉഡുപ്പിയില്‍ പതിനൊന്ന് സീറ്റുകളിലും വിജയിച്ചു. യാദഗിരിയിലും പതിനൊന്ന് സീറ്റ് നേടി. അതേസമയം കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും കോട്ടയായ മാണ്ഡ്യയില്‍ ഇത്തവണ ഏഴ് സീറ്റാണ് സിപിഎം നേടിയത്. നേരത്തെ വെറും രണ്ട് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. റായ്ച്ചൂര്‍, വിജയപുര, എന്നിവിടങ്ങളില്‍ ഏഴ് സീറ്റുകള്‍ വീതം സിപിഎം നേടി. ദക്ഷിണ കര്‍ണാടകത്തില്‍ ആറ് സീറ്റുകളും നേടി.

ഡിസംബര്‍ 22, 27 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. ബിദറില്‍ ഒഴികെ ബാക്കിയെല്ലാം ഇടത്തും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്തെ 226 താലൂക്കുകളിലെ 5728 ഗ്രാമപ്പഞ്ചായത്തുകളിലെ 82616 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ബീഹാറിന് പിന്നാലെ കര്‍ണാടകത്തിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചത് സിപിഎമ്മിന് ആത്മവിശ്വാസം നല്‍കും. ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ ഏറ്റെടുത്താണ് പാര്‍ട്ടി പ്രവര്‍ത്തിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബസവരാജ പറഞ്ഞു.

English summary
cpm won more than 230 seats in karnataka gram panchayat election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X