ബെംഗളൂരു: പിതാവും മകളും ചേര്‍ന്ന് അമ്മയെ കൊന്ന് കുഴിച്ചുമൂടി, കൊലപാതക കാരണം മകളുടെ പ്രണയം!!
ബെംഗളൂരു: പിതാവും മകളും ചേര്‍ന്ന് അമ്മയെ കൊന്ന് പുരയിടത്തില്‍ കുഴിച്ചുമൂടി. മഞ്ജുള(45) എന്ന യുവതിയെയാണ് ഭര്‍ത്താവ് തിമ്മയയ്യും മകള്‍ റാണി(20)യും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
രണ്ട് മാസം മുന്‍പാണ് അഞ്ചു മക്കളുടെ അമ്മയായ മഞ്ജുളയെ കാണാതായത്. അതിനുശേഷം പിതാവിനെയും റാണി എന്ന മകളെയും കാണാതായി. തന്റെ കുടുംബത്തില്‍ നടക്കുന്ന മിസ്സിംങ് കേസുകളില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാലാമത്തെ മകള്‍ പവിത്ര നല്‍കിയ പരാതിയിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.

മഞ്ജുളയുടെ മരണം
ഏപ്രില്‍ 2 നായിരുന്നു മഞ്ജുളയെ കാണാതായത്. സംഭവത്തില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും വീട്ടിലുള്ളവര്‍ പുറത്ത് പറഞ്ഞില്ല. അഞ്ച് മക്കളാണ് ഇവര്‍ക്കുള്ളത്.

പരാതി നല്‍കിയത്
സംഭവത്തില്‍ ദുരൂഹത തോന്നിയ നാലമത്തെ മകള്‍ പവിത്രയാണ് പോലീസില്‍ പരാതി നല്‍കിയത്. അമ്മയെ കാണാതായതിന് ശേഷം പിതാവിനെയും സഹോദരിയെയും കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
പവിത്ര നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെയും റാണിയെയും പോലീസ് കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ചോദ്യം ചെയ്യല്ലിലാണ് ഇവര്‍ തുറന്ന് പറഞ്ഞത്.

മകള്‍ റാണിയുടെ പ്രതികാരം
തിമ്മയയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ മകള്‍ റാണി(20)യ്ക്ക് മൂന്ന് വര്‍ഷം മുമ്പുണ്ടായിരുന്ന പ്രണയം മഞ്ജുള കാരണം തകര്‍ന്നതിലുള്ള പ്രതികാരമാണ് തീര്‍ത്തത്.

അമ്മ കാരണം പ്രണയ തകര്‍ച്ച
മകളായ റാണി 17ാം വയസ്സില്‍ യുവാവുമായി പ്രണയത്തിലാകുകയും ഒളിച്ചോടുകയും ചെയ്തു. അമ്മ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത റാണിയെ പിടികൂടുകയും റിമാന്റ് ഹോമില്‍ താമസിപ്പിക്കുകയും ചെയ്തു.

അമ്മയോട് വെറുപ്പ്
വീട്ടിലേക്ക് തിരിച്ചെത്തിയ റാണിയ്ക്ക് അമ്മയോട് വെറുപ്പും പ്രതികാരവും അന്നു മുതലുണ്ട്. പ്രണയം തകര്‍ന്ന റാണി പിന്നീട് വേറെ വിവാഹം കഴിക്കുകയും രണ്ടി കുട്ടികളുടെ അമ്മയുമാണ്.

പിതാവിന്റെ പങ്ക്
അമ്മയ്ക്ക് മറ്റൊരു വ്യക്തിയുമായി അവിഹിത ബന്ധമുണ്ടെന്ന് പിതാവിനെ പറഞ്ഞ് ബോധിപ്പിക്കുകയായിരുന്നു. അതിന് ശേഷം രാത്രി പുറത്ത് ശബ്ദം കേള്‍ക്കുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി സഹോദരിയുടെ ഭര്‍ത്താവ് ആനന്ദിന്റെയും പിതാവിന്റെയും സഹായത്തോടെ കുത്തി കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവില്‍
അമ്മയെ കൊന്ന് കുഴിച്ച് മൂടിയതിന് ശേഷം ഇവര്‍ മൂന്നു പേരും ഒളിവിലായിരുന്നു. റാണിയെയും പിതാവിനെയും പോലീസ് പിടികൂടി. ആനന്ദ് ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications