ബെംഗളൂരു: ഫുഡ് പാഴ്‌സല്‍ വേണ്ടെന്ന് പറഞ്ഞതിന് ഡെലിവെറി ബോയ് വാട്‌സ് ആപ്പിലൂടെ പണി കൊടുത്തു
ബെംഗളൂരു: ഓണ്‍ലൈന്‍ സൈറ്റിലൂടെ മക് ഡൊണാള്‍ഡില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പാഴ്‌സലായി വീട്ടില്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാത്ത യുവതിയ്ക്ക് ഡെലിവറി ബോയ് വാട്‌സ് ആപ്പിലൂടെ പണി കൊടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി തിരിച്ചും പണി കൊടുത്തു.
ബെംഗളൂരുവിലെ ജെപി നഗറിലാണ് സംഭവം നടന്നത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാണ് യുവതി സ്വീകരിക്കാഞ്ഞത്. പൈസ കൊടുക്കാനും തയ്യാറായില്ല. യുവതിയെ ചീത്ത വിളിച്ചിട്ടും ദേഷ്യം തീരാത്ത ഡെലിവെറി ബോയ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ യുവതിയുടെ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു.

12 മണിക്കൂര്‍ തുടര്‍ച്ചയായി 14 നമ്പറുകളില്‍ നിന്നും ഫോണ്‍ കോളുകളും മെസേജുകളും മാറി മാറി വരാന്‍ തുടങ്ങി. അവസാനമാണ് ജെപി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.
പരാതിയില്‍ ശ്രേയസ്(20) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയെ പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ അങ്ങനെ ചെയ്തത് എന്ന് യുവാവ് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications