കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരത്തോണ്‍: പോലീസ് രോഗിയുടെ വഴിതടഞ്ഞു

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഐ ടി കമ്പനിയുടെ കൂട്ടയോട്ടമാണോ അബോധാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗിയാണോ ഒരു പോലീസുകാരന് പ്രധാനമാകേണ്ടത്. സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണെങ്കില്‍ ചിലപ്പോള്‍ കൂട്ടയോട്ടമാണ് എന്ന് പറയേണ്ടി വരും. ഡെങ്കു പനി ബാധിച്ച് അവശനിലയിലായ മകളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന 51 കാരനെയാണ് മാരത്തോണ്‍ ഓട്ടത്തിന്റെ പേരില്‍ ട്രാഫിക് പോലീസ് വഴി തടഞ്ഞത്.

മകള്‍ അബോധാവസ്ഥയിലാണ് എന്നും എത്രയും വേഗം ആശുപത്രിയിലെത്തിക്കണം എന്ന് താണുകേണ് പറഞ്ഞിട്ടും കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല എന്നാണ് പരാതി. പോലീസിനെ കൂടാതെ മാരത്തോണ്‍ വോളന്റിയര്‍മാരും റോഡ് തടയാന്‍ ഉണ്ടായിരുന്നത്രെ. പ്രമുഖ ഐ ടി സ്ഥാപനം നടത്തിയ മാരത്തോണിനിടെ ഐ ടി പി എല്‍ മെയിന്‍ റോഡിലാണ് സംഭവം ഉണ്ടായത്.

karnataka

ഐ ടി പി എല്‍ മെയിന്‍ ബ്ലോക്കിലെ ആര്‍ എക്‌സ് ഡി എക്‌സ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ബിമല്‍ സത്യന്‍ എന്ന 51 കാരനെയാണ് പോലീസ് തടഞ്ഞത്. മാറത്തഹള്ളിയിലെ ദൊഡ്ഡനക്കുന്ദി സ്വദേശിയാണ് ഇയാള്‍. 20 കാരിയായ മകള്‍ അര്‍ഷ അവശനിലയില്‍ കാറിലുണ്ടായിരുന്നു. കൂട്ടയോട്ടത്തിന് വേണ്ടി ബാരിക്കേഡ് വെച്ച് പോലീസ് വഴി തടയുകയായിരുന്നു എന്നാണ് ഇവരുടെ പരാതി.

കൂട്ടയോട്ടം ഇത് വഴി കടന്നുപോകുന്നതിനും കുറേ നേരം മുമ്പേ തന്നെ പോലീസ് റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്രെ. ആശുപത്രിയില്‍ പോകാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച തന്നോട് ട്രാഫിക് പോലീസും മാരത്തോണ്‍ വോളന്റിയര്‍മാരും മോശമായി പെരുമാറി എന്നും ഇയാള്‍ പറഞ്ഞു. ആഗസ്ത് 31 ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.

English summary
Dengue victim’s father says police blocked hospital access in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X