ഈദിന് ഷോപ്പിംഗില്ല; 19കാരി നവവധു തൂങ്ങിമരിച്ചു
ബാംഗ്ലൂര്‍: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഷോപ്പിംഗിന് വിടാത്തതില്‍ മനം നൊന്ത് നവവധു ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ ബാനസവാടിയില്‍ രാമസ്വാമി പാളയത്താണ് സംഭവം നടന്നത്. റംസാന്റെ തലേന്ന് തിങ്കളാഴ്ച ഷോപ്പിംഗിന് പോകാന്‍ ഒരുങ്ങിയപ്പോള്‍ പിതാവ് തടഞ്ഞതില്‍ ദേഷ്യം വന്നാണ് 19 കാരിയായ നവവധു ആത്മഹത്യ ചെയ്തത്.
ബാനസവാഡിയിലെ പെയിന്റിംഗ് കോണ്‍ട്രാക്ടറായ സയിദ് അബ്ദുളിന്റെ മകള്‍ സിരിന്‍ സബുവാണ് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ജീവനൊടുക്കിയത്. ആഗസ്ത് ആദ്യത്തെ ആഴ്ച സിരിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

വിവാഹത്തിനും ഈദിനുമായി ഷോപ്പിംഗിന് പോകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നത്രെ സിരിന്‍. എന്നാല്‍ ഈദ് ആഘോഷങ്ങള്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഷോപ്പിംഗിന് പോകാം എന്ന് അച്ഛന്‍ സിരിനോട് പറഞ്ഞത്രെ. ഈദിന് വേണ്ടി വിലകുറഞ്ഞ വസ്ത്രങ്ങളും ഇദ്ദേഹം മകള്‍ക്ക് വാങ്ങിക്കൊടുത്തിരുന്നു.
ഷോപ്പിംഗിന് വിടാത്തതില്‍ ദേഷ്യപ്പെട്ടാണ് സിരിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ മാതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് സിരിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവസ്ഥളലത്ത് നിന്നും ആത്മഹത്യ കുറിപ്പോ മറ്റ് തെളിവുകളോ കിട്ടിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications