കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 തവണ ഫോണ്‍ ചെയ്തപ്പോഴും അത് സംഭവിച്ചു.... തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് ഡികെ ശിവകുമാര്‍!!

Google Oneindia Malayalam News

ബെംഗളൂരു: തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. തനിക്ക് സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഇക്കാര്യത്തില്‍ ശരിയായ അന്വേഷണം നടക്കണം. നിങ്ങള്‍ എന്റെ ഫോണിലേക്ക് വിളിച്ചാല്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല. ഇത്രയും ദിവസം യാതൊരു പ്രശ്‌നവുമില്ലായിരുന്നു. രാവിലെ മുതല്‍ ഞാന്‍ 20 തവണ ഫോണ്‍ ചെയ്തു. എന്നാല്‍ യാതൊരു ശബ്ദവും ഫോണിലൂടെ കേള്‍ക്കാന്‍ സാധിക്കുന്നില്ല. ഇതാണ് എന്റെ സംശയം ബലപ്പെടുത്തിയത്. ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഡികെ വ്യക്തമാക്കി.

1

തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന സംശയം ശക്തമാണ്. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. പക്ഷേ അന്വേഷണം ആവശ്യമാണെന്നും ഡികെ പറഞ്ഞു. അതേസമയം ശിവകുമാറിന് മറുപടിയുമായി ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ ഉത്തരവാദിത്തമുള്ളവരാണെന്നും, ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും, അതിനോട് യോജിപ്പില്ലെന്നും ബൊമ്മെ പറഞ്ഞു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണല്‍ കമല്‍ പന്തിനും ശിവകുമാര്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്.

Recommended Video

cmsvideo
Allegation against BJP government in Karnataka | Oneindia Malayalam

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തന്റെ ഫോണില്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കുന്നില്ലെന്നും, അത് ആരെയെങ്കിലും വിളിക്കുമ്പോഴും, തന്റെ ഫോണിലേക്ക് കോള്‍ വരുമ്പോഴും സംഭവിക്കുന്നുണ്ട്. അനാവശ്യമായ തടസ്സങ്ങളും ശബ്ദങ്ങളുമാണ് ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്നതെന്നും ശിവകുമാര്‍ കത്തില്‍ പറയുന്നു. എന്റെ ഫോണ്‍ ചോര്‍ത്തിയതായി ബലമായി സംശയിക്കുന്നു. ഈ വിഷയം ശരിയായി അന്വേഷിച്ച് നടപടി എടുക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ കമ്മീഷണറെ ബെംഗളൂരു കലാപത്തില്‍ ശിവകുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപി ഏജന്‍രാണ് കമല്‍ പന്തെന്നായിരുന്നു ആരോപണം.

ശിവകുമാറിന്റെ ഫോണ്‍ ചോര്‍ത്തേണ്ട ആവശ്യം ഒരിക്കലും ബിജെപി സര്‍ക്കാരിനില്ലെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ശിവകുമാറിന് അദ്ദേഹത്തിന്റെ നേതാക്കള്‍ വിളിക്കുമ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ടെലിഫോണ്‍ കമ്പനികളെ വിളിച്ചാണ് പരാതി പറയേണ്ടത്. അല്ലാതെ ഫോണ്‍ ചോര്‍ത്തലാണ് ഇതെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിന്റെ കാലത്ത് ഫോണ്‍ ചോര്‍ത്തല്‍ നടന്നിരുന്നതും മന്ത്രി ചൂണ്ടിക്കാണിച്ചു. അത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടക്കും. ശിവകുമാര്‍ എന്ത് ചെയ്യുന്നു എന്നത് ഈ സര്‍ക്കാരിന് ആശങ്കപ്പെടേണ്ട കാര്യമല്ലെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.

English summary
dk shivakumar alleges someone is tapping his phone, bjp rejects the claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X