യുഎസില്‍ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ ഡോക്ടര്‍ കണ്ടത് വീടിന് പകരം മെട്രോ പില്ലറുകള്‍
ബെംഗളൂരു: യുഎസ്സില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ഡോക്ടര്‍ കണ്ടത് സ്വന്തം സ്ഥലത്ത് കൂറ്റന്‍ മെട്രോ പില്ലറുകള്‍. പീന്‍യാ റോഡിനും സാംപിജേയ്ക്കും ഇടയിലുള്ള നമ്മ മെട്രോയാണ് ഡോക്ടറുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്നത്.
കാലിഫോര്‍ണിയയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ഒഎല്‍ പ്രഭുവാണ് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഞെട്ടിയത്. സംഭവത്തില്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്റെയും ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും പേരില്‍ ഹൈകോടതിയില്‍ പരാതി രജിസ്റ്റര്‍ ചെയ്തു.

മെട്രോ പണിയുന്നതിന് ഇദ്ദേഹത്തിന്റെ സമ്മതമോ വാങ്ങുകയോ അറിയിക്കുകയോ നഷ്ടപരിഹാര തുക നല്‍കുകയോ ചെയ്തിട്ടില്ല. 2000 ല്‍ വാങ്ങിയ സ്ഥലത്തിന് കൃത്യമായി നികുതി അടയ്ക്കുന്ന രേഖയും ഇയാളുടെ കൈയിലുണ്ട്.
പരാതിയില്‍ സ്ഥലത്തിന് വേണ്ട നഷ്ടപരിഹാരം നല്‍കാമെന്ന് ബിബിഎംപിയും, ബിഡിഎയും പറഞ്ഞു. സ്‌ക്വെയര്‍ ഫീറ്റിന് 5000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്. പരാതിക്കാരന് നാലഴ്ചകകം പണം നല്‍കാനും കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications