വിരലിന് ശസ്ത്രക്രിയ നടത്തി ;അനസ്തേഷ്യ പിഴവുകാരണം അഞ്ചു വയസ്സുകാരന് കോമയില്‍
ബെംഗളൂരു:ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം അഞ്ചു വയസ്സുകാരന് ജീവച്ഛവമായി ആശുപത്രിക്കിടക്കയില്‍. ബെംഗളൂരു സ്വദേശിയായ പുരുഷോത്തമിന്റെയും നന്ദിനിയുടെയും മകനായ അക്ഷയാണ് അനസ്തേഷ്യാ പിഴവുകാരണം ശസ്ത്രക്രിയക്കു ശേഷം കോമയിലായത്. സ്കൂളില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ വിരലിനു ചെറിയ പരിക്കുപറ്റിയ കുട്ടിയെ ജൂണ്‍ പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കു നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം കുട്ടി കോമയിലായതായും അമിത അളവില്‍ അനസ്തേഷ്യ നല്‍കിയതാണു കാരണമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. നഗരത്തിലെ വിട്ടല്‍ മല്യ ആശുപത്രിയിലാണ് അക്ഷയ്ക്ക് ശസ്ത്രക്രിയ നടന്നത്. ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് 60000 രൂപയാവുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ശസ്ത്രക്രിയക്കിടയില്‍ കുട്ടിയ്ക്ക് ഹൃദയസംബന്ധപ്രശ്നങ്ങള് നേരിട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

അക്ഷയ്ക്ക് ഹൃദയസംബന്ധ തകരാറുകളൊന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ. ഇതു വരെ ആശുപത്രി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അക്ഷയിന്റെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. ഓരോ ദിവസവും ഓരോ കാരണങ്ങള്‍ പറയുന്ന അധികൃതര്‍ കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും രക്ഷിതാക്കള്‍ വ്യക്തമാക്കി. ബിഷപ്പ് കോട്ടണ്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അക്ഷയ് .
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications