കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരലിന് ശസ്ത്രക്രിയ നടത്തി ;അനസ്‌തേഷ്യ പിഴവുകാരണം അഞ്ചു വയസ്സുകാരന്‍ കോമയില്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം അഞ്ചു വയസ്സുകാരന്‍ ജീവച്ഛവമായി ആശുപത്രിക്കിടക്കയില്‍. ബെംഗളൂരു സ്വദേശിയായ പുരുഷോത്തമിന്റെയും നന്ദിനിയുടെയും മകനായ അക്ഷയാണ് അനസ്‌തേഷ്യാ പിഴവുകാരണം ശസ്ത്രക്രിയക്കു ശേഷം കോമയിലായത്. സ്‌കൂളില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ വിരലിനു ചെറിയ പരിക്കുപറ്റിയ കുട്ടിയെ ജൂണ്‍ പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കു നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം കുട്ടി കോമയിലായതായും അമിത അളവില്‍ അനസ്‌തേഷ്യ നല്‍കിയതാണു കാരണമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. നഗരത്തിലെ വിട്ടല്‍ മല്യ ആശുപത്രിയിലാണ് അക്ഷയ്ക്ക് ശസ്ത്രക്രിയ നടന്നത്. ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് 60000 രൂപയാവുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ശസ്ത്രക്രിയക്കിടയില്‍ കുട്ടിയ്ക്ക് ഹൃദയസംബന്ധപ്രശ്‌നങ്ങള്‍ നേരിട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

07-1444233408-bangalore-map-

അക്ഷയ്ക്ക് ഹൃദയസംബന്ധ തകരാറുകളൊന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ. ഇതു വരെ ആശുപത്രി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അക്ഷയിന്റെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. ഓരോ ദിവസവും ഓരോ കാരണങ്ങള്‍ പറയുന്ന അധികൃതര്‍ കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും രക്ഷിതാക്കള്‍ വ്യക്തമാക്കി. ബിഷപ്പ് കോട്ടണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അക്ഷയ് .

English summary
An injured finger landed this five-year-old in a coma. Due to negligence of doctors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X