കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: ഒരു സ്പൂണ്‍ കഴുതപ്പാലിന്‌ വില 50 രൂപ, കഴുത പാലിന്റെ രഹസ്യം അറിയണ്ടേ...

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: കഴുതയെന്ന് വിളിച്ച് കളിയാക്കുന്നവര്‍ ഇത് വല്ലതും അറിയുന്നുണ്ടോ... ഇപ്പോള്‍ ആട്ടിന്‍ പാലിനേക്കാള്‍ ഡിമാന്റാ കഴുതപ്പാലിന്‌. പൊന്നും വില കൊടുത്ത് ഇത് വാങ്ങാന്‍ ആളുകളുമുണ്ട്.

'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍

കര്‍ണാടകയിലും തമിഴ്‌നാട്ടിലും കുട്ടികള്‍ക്ക് കഴുത പാല്‍ കൊടുക്കുന്നത് പാരമ്പര്യമായ ആചാരമാണ്. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ മുഴുവനായും അറിഞ്ഞിട്ടല്ല ഇവര്‍ ചെയ്തിരുന്നത്.

ഇടിച്ചിട്ട വണ്ടി മരണം സ്ഥിരീകരിച്ച് കടന്നു പോയി, കാഴ്ച കണ്ടെത്തിയ യുവാവ് ഫോണും മോഷ്ടിച്ച് പോയി, മനുഷ്യനാണോ? വീഡിയോഇടിച്ചിട്ട വണ്ടി മരണം സ്ഥിരീകരിച്ച് കടന്നു പോയി, കാഴ്ച കണ്ടെത്തിയ യുവാവ് ഫോണും മോഷ്ടിച്ച് പോയി, മനുഷ്യനാണോ? വീഡിയോ

ബെംഗളൂരു സിറ്റിയില്‍ രാവിലെ കഴുതയെയും കൂട്ടി വീട്ടുമുറ്റത്ത് എത്തി ഒരു സ്പൂണ്‍ പാലിന് 50 രൂപ ഈടാക്കി കൃഷ്ണപ്പ എത്തിയപ്പോഴാണ് കഴുതപ്പാലിന്റെ ഗുണത്തെ ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. ഡിമാന്റ് കൂടുംതോറും കഴുതയെ വളര്‍ത്താന്‍ തുടങ്ങുമോ എല്ലാവരും. തുടര്‍ന്ന് വായിക്കൂ..

കഴുത പാല്‍

കഴുത പാല്‍


കഴുത പാലിന്റെ ഗുണങ്ങള്‍ ഇന്നും പൂര്‍ണമായും എല്ലാവര്‍ക്കും അറിയില്ല. പറഞ്ഞു കേട്ട അറിവുകള്‍ മാത്രം. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് നവജാതശിശുകള്‍ക്ക് കഴുത പാല്‍ കൊടുക്കുന്ന രീതി കണ്ടു വരുന്നത്.

ബെംഗളൂരു സിറ്റിയില്‍

ബെംഗളൂരു സിറ്റിയില്‍


ഒരു സ്പൂണ്‍ കഴുത പാലിന് 50 രൂപയാണ് വില. വീടുകള്‍ കയറിയിറങ്ങി കഴുതാല്‍ വില്‍പന നടത്തുന്ന കൃഷ്ണപ്പയ്ക്കും ഇയാളും കഴുത ലക്ഷ്മിയ്ക്കും ഇപ്പോള്‍ വന്‍ ഡിമാന്റാണ്.

 എന്ത് വില കൊടുത്തും വാങ്ങും

എന്ത് വില കൊടുത്തും വാങ്ങും


കൃഷ്ണപ്പ എന്ത് വില പറഞ്ഞാലും വാങ്ങാന്‍ ആളുകള്‍ റെഡിയാണ്. വീടിന്റെ മുറ്റത്ത് നിര്‍ത്തിയാണ് പാല്‍ കറന്ന് കൊടുക്കുന്നത്.

പാലിന്റെ ഗുണങ്ങള്‍

പാലിന്റെ ഗുണങ്ങള്‍


നവജാത ശിശുകള്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കാന്‍ നല്‍കുന്ന ദിവ്യഔഷധമാണ് കഴുത പാല്‍. മുലപാലിനേക്കാള്‍ ഗുണം ചെയ്യും എന്നാണ് പറയുന്നത്.

ചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു

ചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു


കഴുത പാലിന്റെ ഗുണത്തെ കുറിച്ച് ബിസി നൂറ്റാണ്ടില്‍ തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരുന്നിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രേറ്റ് ആണ് കഴുത പാലിന്റെ ഗുണത്തെക്കുറിച്ച് ആദ്യമായി എഴുതിയത്.

 കഴുതയെ വളര്‍ത്താന്‍ തുടങ്ങുമോ

കഴുതയെ വളര്‍ത്താന്‍ തുടങ്ങുമോ


വീട്ടുകളിലും ഫാമുകളിലും വളര്‍ത്തുന്ന കഴുതകളില്‍ നിന്നാണ് പാല്‍ ശേഖരിക്കുന്നത്. സാധാരണ 100 മില്ലി മുതല്‍ 200 മില്ലി വരെയാണ് ലഭിക്കുന്ന പാലിന്റെ അളവ്. പക്ഷെ ഒരു ലിറ്റര്‍ പശുവിന്റെ പാലിനേക്കാള്‍ വില കിട്ടുമെങ്കില്‍ ഇതല്ലേ നല്ല ബിസിനസ്.

കുംഭം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ അനുകൂല സാഹചര്യമാണ്, നിങ്ങളുടെ ഇന്ന് അറിയാന്‍കുംഭം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ അനുകൂല സാഹചര്യമാണ്, നിങ്ങളുടെ ഇന്ന് അറിയാന്‍

English summary
Bengaluru Man Is Making A Fortune Selling His Donkey’s Milk At Rs 50 A Spoonful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X